Advertisement

‘ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം’; അഞ്ച് ലക്ഷം രൂപ സാമ്പത്തികമായും ഭവന നിർമ്മാണത്തിന് 1.50 ലക്ഷം രൂപയും നൽകി മധ്യപ്രദേശ് സർക്കാർ

July 8, 2023
Google News 3 minutes Read
Relief amount of Rs 5 lakh provided to Sidhi urination case victim

മധ്യപ്രദേശിലെ സീധിയില്‍ ബിജെപി നേതാവ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച വിഷയത്തിൽ വീണ്ടും ഇടപെട്ട് മധ്യപ്രദേശ് സർക്കാർ. ദഷ്മത്ത് റാവത്തിന് അഞ്ച് ലക്ഷം രൂപ സഹായവും 1.50 ലക്ഷം രൂപ ഭവന നിർമ്മാണത്തിനുള്ള ധനസഹായവും സർക്കാർ നൽകി. Relief amount of Rs 5 lakh provided to Sidhi urination case victim

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നിർദേശപ്രകാരമാണ് സഹായങ്ങൾ നൽകിയതെന്ന് സിധി കളക്ടർ അറിയിച്ചു. ഇതു സംബന്ധിച്ച് കളക്ടർ ഒരു ട്വീറ്റും പങ്കുവച്ചിട്ടുണ്ട്.

Read Also:സർക്കാർ വാഗ്ദാനത്തിൽ പ്രതിമ നിർമിച്ച ശിൽപി പെരുവഴിയിലായ സംഭവം; കുടിശിക ഏറ്റെടുത്ത് സുരേഷ് ഗോപി

അതിക്രമം നടത്തിയ വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും പ്രതിയുടെ വീട് പൊളിച്ചുനീക്കുകയും ചെയ്തു. ഇതിന് പിന്നാലെ ജൂലൈ 6-ന് ദഷ്മത്തിനെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേയ്‌ക്ക് ക്ഷണിക്കുകയും മുഖ്യമന്ത്രി ക്ഷമ പറയുകയും പ്രായശ്ചിത്തമായി കാലുകഴുകുകയുമായിരുന്നു.

ഒരു ജനതയുടെ മുഴുവൻ മാപ്പ് പറയുന്നു എന്നായിരുന്നു ദഷ്മത്തിനോട് മുഖ്യമന്ത്രി പറഞ്ഞത്. തുടർന്ന് ദഷ്മത്തിന് ഉപഹാരങ്ങൾ നൽകി. അദ്ദേഹത്തിന്റെ കുടുംബത്തോട് സംസാരിക്കുകയും അവരോടും മുഖ്യമന്ത്രി മാപ്പ് അപേക്ഷിക്കുകയും ചെയ്തു.

Story Highlights: Relief amount of Rs 5 lakh provided to Sidhi urination case victim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here