വ്യാജ വോട്ടുകൾ ചേർക്കുന്നു; യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നെന്ന് പരാതി

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നെന്ന് പരാതി. സംസ്ഥാന പ്രസിഡൻറ് സ്ഥാനാർത്ഥി അനീഷ് കാട്ടാക്കടയാണ് പരാതി നൽകിയത്. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിനും എഐസിസി നേതൃത്വത്തിനും പരാതി നൽകി. സംഘടന തെരഞ്ഞെടുപ്പിന്റെ ഭാഗമായി വ്യാജ വോട്ടുകൾ ചേർക്കുന്നുവെന്നാണ് പരാതി. കർണാടകയിലെയും തമിഴ്നാട്ടിലെയും കോളജുകൾ കേന്ദ്രീകരിച്ച് വ്യാജ മെമ്പർഷിപ്പ് ചേർക്കുന്നുവെന്നാണ് പരാതി.
യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളത്ത് എ, ഐ ഗ്രൂപ്പുകൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഭവത്തിൽ കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡന്റ് സ്ഥാനാർഥി സലീം മുഹമ്മദിന് പരുക്കേറ്റിരുന്നു. എറണാകുളം കുന്നത്തുനാട്ടിലാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽ ഏറ്റുമുട്ടിയത്.
അതേസമയം ഒരുമാസം നീണ്ടുനില്‍ക്കുന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി ഗ്രൂപ്പ് യോഗങ്ങള്‍ സജീവമായതോടെ പാര്‍ട്ടിയിലെ ഐക്യം നഷ്ടമായെന്ന പരാതി ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്.
Story Highlights: Youth Congress election Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here