Advertisement

മുസ്ലീം ലീഗ് സിപിഐഎം ക്ഷണം സ്വീകരിച്ചാല്‍ അത് മുന്നണി മാറ്റത്തിന്റെ സൂചനയായി കാണേണ്ടതില്ല: കെ ടി ജലീല്‍

July 9, 2023
Google News 3 minutes Read
KT jaleel on Muslim league and cpim uniform civil code seminar

കുറച്ച് കാലമായി മുസ്ലിം ലീഗിന് നിലപാടുകളില്‍ സ്ഥിരത ഇല്ലെന്നും അതിന് കാരണം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗത്തിന്റെ സമ്മര്‍ദം ആണെന്നും കെ.ടി ജലീല്‍ എംഎല്‍എ ട്വന്റിഫോറിനോട്. ഏക സിവില്‍ കോഡ് സെമിനാറിലേക്ക് സിപിഎഎമ്മിന്റെ ക്ഷണം ലീഗ് സ്വീകരിച്ചാലും അത് മുന്നണിമാറ്റത്തിന്റെ സൂചനയായി കാണേണ്ടതില്ലെന്ന് കെ ടി ജലീല്‍ പറയുന്നു. വിഷയത്തില്‍ സമസ്തയുടെ നിലപാട് എല്ലാ മുസ്ലിം സംഘടനകളും മാതൃകയാക്കണമെന്നും കെ ടി ജലീല്‍ പറഞ്ഞു. (KT jaleel on Muslim league and cpim uniform civil code seminar)

മുസ്ലീം ലീഗില്‍ രണ്ട് വീക്ഷണം വെച്ചുപുലര്‍ത്തുന്നവരാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നാണ് കെ ടി ജലീല്‍ പറയുന്നത്. ലീഗ് നേതൃത്വത്തിന് സമീപകാലത്ത് ഉറച്ച നിലപാട് സ്വീകരിക്കുന്നതില്‍ വെള്ളം ചേര്‍ക്കേണ്ടി വന്നിരിക്കുന്നു. കോണ്‍ഗ്രസിനെ സദാ പിന്തുണയ്ക്കുന്ന ഒരു ‘കോണ്‍ ലീഗ്’ മുസ്ലിം ലീഗിനുള്ളി സമ്മര്‍ദ്ധ ശക്തിയായി നില്‍ക്കുന്നു. കോണ്‍ഗ്രസ്സ് ലീഗിനുള്ളില്‍ അത്തരം ഒരു ഗ്രൂപ്പ് വളര്‍ത്തിയെടുത്തിരിക്കുന്നു. അവരെ ഭയന്നാണ് നിലപാട് സ്വീകരിക്കാത്തത്. ഓല പാമ്പ് കാണിച്ച് കോണ്‍ഗ്രസ് ലീഗിനെ വിരട്ടുകയാണെന്നും കെ ടി ജലീല്‍ പറയുന്നു.

Read Also:സർക്കാർ വാഗ്ദാനത്തിൽ പ്രതിമ നിർമിച്ച ശിൽപി പെരുവഴിയിലായ സംഭവം; കുടിശിക ഏറ്റെടുത്ത് സുരേഷ് ഗോപി

ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്നവരെല്ലാം ഒന്നിക്കണമെന്നും കെ ടി ജലീല്‍ പറയുന്നു. സമസ്ത സ്വീകരിക്കുന്ന നിലപാടാണ് മുസ്ലീം സംഘടനകളും സ്വീകരിക്കേണ്ടതാണ്. സമസ്തയ്ക്ക് രാഷ്ട്രീയ താത്പര്യമില്ല എന്നതുകൊണ്ടാണ് അവര്‍ സെമിനാറില്‍ പങ്കെടുക്കുന്നത്. ഏകസിവില്‍ കോഡിനെ ഇടത് പക്ഷം എതിര്‍ക്കുന്നു. ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് വേണ്ടത്ര ശുഷ്‌കാന്തി കാണിക്കുന്നില്ലെന്നും കെ ടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights: KT jaleel on Muslim league and cpim uniform civil code seminar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here