Advertisement

മുക്കോല രക്ഷാപ്രവർത്തനം; കിണർ നിർമാണ തൊഴിലാളികളുടെ സംഘം എത്തി; സ്ഥലത്ത് ജില്ലാ കളക്ടറും; എൻഡിആർഎഫും എത്തിച്ചേരും

July 9, 2023
Google News 1 minute Read
ndrf mukkola rescue process

മുക്കോല രക്ഷാപ്രവർത്തനത്തിനായി കൊല്ലത്ത് നിന്നുള്ള കിണർ നിർമാണ തൊഴിലാളികളുടെ സംഘം എത്തി. 100 അടിയിൽ താഴ്ചയുള്ള കിണറുകളിൽ ഇറങ്ങി പരിചയം ഉള്ളവരാണ്. ജില്ലാ കളക്ടർ സ്ഥലത്തെത്തിയിട്ടുണ്ട്. 12 മണിയോടെ എൻഡിആർഎഫ് സംഘവും എത്തും. ( ndrf mukkola rescue process )

ഇന്നലെ രാവിലെ 9 മണിക്കാണ് കിണർ വൃത്തിയാക്കുന്നതിനിടയിൽ മണ്ണിടിഞ്ഞ് തൊഴിലാളി കിണറിനുള്ളിൽ കുടുങ്ങിയത്. തിരുവനന്തപുരം വിഴിഞ്ഞം മുക്കോലയിലാണ് അപകടം ഉണ്ടായത്. തമിഴ്‌നാട് സ്വദേശി മഹാരാജനാണ് കിണറിനുള്ളിൽ അകപ്പെട്ടത്. കിണറ്റിനുള്ളിൽ റിംഗ് ഇറക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. 5 ജോലിക്കാരായിരുന്നു കിണർ വൃത്തിയാക്കുന്ന പ്രവർത്തി ചെയ്തുകൊണ്ടിരുന്നത്. മിനിറ്റുകൾക്കിടയിലാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷി മണികണ്ഠൻ പറഞ്ഞു.

കിണറിന് 90 അടിയിലധികം താഴ്ചയുണ്ട്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് മണ്ണ് മാറ്റി മഹാരാജനെ പുറത്തെടുക്കാൻ ശ്രമിച്ചുവെങ്കിലും രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല.

Story Highlights: ndrf mukkola rescue process

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here