‘സിഐടിയുവിൽ നിന്നും നേരിട്ടത് അതിക്രൂര പീഡനം’; സിപിഐഎം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ബസുടമ

കോട്ടയം തിരുവാർപ്പിലെ അക്രമം, സിഐടിയുവിൽ നിന്നും നേരിട്ടത് അതിക്രൂര പീഡനമെന്ന് ബസുടമ. സിപിഐഎം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ബസുടമ രാജ് മോഹൻ ട്വന്റിഫോറിനോട് പറഞ്ഞു. ഭണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്തയാളാണ് ഹൈക്കോടതി വിധി മാനിക്കാത്തത്. എന്തുമാകാം ഏതറ്റംവരെയും അക്രമം നടത്താമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും രാജ് മോഹൻ പറഞ്ഞു.
കോട്ടയം തിരുവാര്‍പ്പില്‍ ബസുടമയ്ക്കുനേരെയുണ്ടായ ആക്രമണത്തില്‍ പൊലീസനെതിരെ ഹൈക്കോടതിരംഗത്തെത്തിയിരുന്നു. പൊലീസ് സംരക്ഷണത്തില്‍ ബസുടമ ആക്രമിക്കപ്പെട്ടുവെന്ന് കോടതി വിമര്‍ശിച്ചു. എത്ര പൊലീസുകാർ അവിടെ ഉണ്ടായിരുന്നുവെന്ന് കോടതി ചോദിച്ചു. പൊലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കെ ബസുടമ ആക്രമിക്കപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അക്രമമെന്നും കോടതി നിരീക്ഷിച്ചു.
Read Also:മാരുതി എര്‍ട്ടിഗ ടൊയോട്ടയുടെ റൂമിയോണായി! സെപ്റ്റംബറില്‍ ഇന്ത്യന്‍ വിപണിയിലേക്ക്?
ആക്രമണം പെട്ടെന്നു ആയിരുന്നു എന്ന് പൊലീസ് വശദീകരിച്ചു.ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ കോടതിയിൽ വന്നാലും നീതി കിട്ടില്ല എന്ന തോന്നൽ ഉണ്ടാക്കും.ആ അടികിട്ടിയത് കോടതിയുടെ മുഖത്താണ്, ബസ് ഉടമയ്ക്ക് അല്ല. അവസാനം ബസ് ഉടമയ്ക്ക് കീഴടങ്ങേണ്ടി വന്നില്ലേ എന്ന് കോടതി ചോദിച്ചു.
Story Highlights: Faced brutal torture from CITU- Rajmohan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here