ട്രോഫി ടൂര്‍; ഏകദിന ലോകകപ്പ് കേരളത്തില്‍; തിരുവനന്തപുരത്തും കൊച്ചിയിലും പ്രദര്‍ശനം

ഐസിസി ഏകദിന ലോകകപ്പ് കേരളത്തില്‍. ട്രോഫി ടൂറിന്റെ ഭാഗമായാണ് ലോകകപ്പ് കേരളത്തിലെത്തിച്ചത്. ഇന്നു മുതല്‍ 12-ാം തീയതി വരെ ട്രോഫി കേരളത്തിലുണ്ടാകും.(ICC world cup trophy tour in Kerala)
തിരുവനന്തപുരത്ത് മുക്കോല സെയ്ന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളില്‍ ഇന്ന് ട്രോഫിയുടെ പ്രദര്‍ശനം ഉണ്ടായിരുന്നു. ട്രോഫിയുടെ പര്യടനം സ്വകാര്യപരിപാടിയയാണ് പ്രദര്‍ശനം. സ്വകാര്യ ഏജന്‍സിക്കാണ് ഇതിന്റെ ചുമതല. തിരുവനന്തപുരത്തും കൊച്ചിയിലും ഒന്നിലധികം വേദികളില്‍ ട്രോഫിയുടെ പ്രദര്‍ശനം നടക്കുക.
ലോകകപ്പിന്റെ മുഖ്യവേദിയായ അഹമ്മദാബാദില്‍ നിന്ന് ട്രോഫി പര്യടനം ആരംഭിച്ചത്. ഇന്ത്യക്ക് പുറമേ 18 രാജ്യങ്ങളില്‍ പര്യടനം ഉണ്ടായിരിക്കും. കേരളത്തിലെ ട്രോഫി ന്യൂസിലാന്‍ഡിലേക്ക് കൊണ്ടുപോകും. പര്യടനത്തിന് ശേഷം സെപ്റ്റംബറില്‍ തിരിച്ചെത്തും. ഒക്ടോബര്‍ അഞ്ചിനാണ് ലോകകപ്പ് ആരംഭിക്കുന്നത്.
Story Highlights: ICC world cup trophy tour in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here