വന്യജീവികളുടെ ആക്രമണം ഉണ്ടാകുന്ന പ്രദേശത്തുള്ളവർക്ക് ഇൻഷുറൻസ്; വിഷയം പരിഗണനയിലെന്ന് വനം മന്ത്രി | 24 Exclusive

വന്യജീവികളുടെ ആക്രമണം ഉണ്ടാകുന്ന പ്രദേശത്തുള്ളവർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. നഷ്ടപരിഹാരത്തുക ഉയർത്തുന്നതും പരിഗണിക്കും. എല്ലാവർക്കും നഷ്ടപരിഹാരം നൽകാനുള്ള ശേഷി വകുപ്പിനില്ലെന്നും അതിന് പുതിയ സംവിധാനം കണ്ടെത്തുമെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. ( insurance for people residing near forest area )
സംസ്ഥാന വ്യാപകമായി വനംവകുപ്പ് നടത്തിയ വനസൗഹൃദ സദസ്സുകളിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം. വന്യജീവി ആക്രമണത്തിൽ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കി. എല്ലാവർക്കും നഷ്ടപരിഹാരം നൽകാനുള്ള ശേഷി വനംവകുപ്പിനില്ല. ഇതിന് പുതിയ സംവിധാനം കണ്ടെത്തും. വന്യജീവി ആക്രമണം നേരിടുന്നവർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്നും വനംമന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.
വന്യജീവി ആക്രമണം നേരിടുന്ന പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കും. വന്യജീവി ആക്രമണം കൂടുലുള്ള പ്രദേശങ്ങൾക്ക് മുൻഗണന നൽകി പ്രതിരോധപ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും വനംമന്ത്രി വ്യക്തമാക്കി. നഷ്ടപരിഹാരം, പ്രതിരോധ പ്രവർത്തനം, ഇൻഷുറൻസ് തുടങ്ങിയ കാര്യങ്ങളിൽ ശുപാർശ സമർപ്പിക്കാൻ സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചു.
Story Highlights: insurance for people residing near forest area
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here