Advertisement

‘നാട്ടിലേക്ക് മടങ്ങാൻ അനുമതി വേണം’; മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റി

July 10, 2023
Google News 2 minutes Read
madani-s-plea-seeking-permission-to-return-home-

കേരളത്തിലേക്ക് മടങ്ങാൻ അനുമതി തേടിയുള്ള പിഡിപി ചെയർമാൻ അബ്ദുൽ നാസർ മദനിയുടെ ഹർജി സുപ്രിം കോടതി മാറ്റി. ഇക്കാര്യത്തിൽ തിങ്കഴാഴ്ച്ച വാദം കേൾക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. സാങ്കേതികപരമായ കാരണങ്ങൾ കൊണ്ടാണ് ഹർജി മാറ്റിയത്.വിഷയത്തിൽ കർണ്ണാടക സർക്കാരിന്റെ ഭാ​ഗം അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.Madanis Plea to Return Home

കർണ്ണാടക സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ വിഷയത്തിൽ സമയം വേണമെന്ന് ആവശ്യപ്പെതിന്റെ അടിസ്ഥാനത്തിലാണ് കേസ് തിങ്കളാഴ്ച്ചയിലേക്ക് മാറ്റിയത്. കർണാടക സർക്കാർ മദനിക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്.

മദനിക്ക് കോടതി നാട്ടിലേക്ക് മടങ്ങാൻ നൽകിയ അനുമതി നടപ്പാക്കാതെയിരിക്കാൻ വിചിത്രമായ നടപടികളാണ് കർണാടക സർക്കാർ നടത്തിയതെന്ന് കപിൽ സിബൽ സുപ്രിംകോടതിയിൽ പറഞ്ഞു. മൂന്നുമാസത്തേക്ക് നാട്ടിലേക്ക് പോകാനായിരുന്നു മദനിക്ക് അനുവാദം ലഭിച്ചിരുന്നത്.

Read Also:മാരുതി എര്‍ട്ടിഗ ടൊയോട്ടയുടെ റൂമിയോണായി! സെപ്റ്റംബറില്‍ ഇന്ത്യന്‍ വിപണിയിലേക്ക്?

എന്നാൽ ഇക്കാര്യം പൂർണ്ണമായും നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി യാത്ര മുടക്കാനായിരുന്നു കർണ്ണാടക സർക്കാർ തുടക്കം മുതൽ സ്വീകരിച്ച നിലപാടെന്ന് മദനിയുടെ അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ അറിയിച്ചു. പിതാവിനെ സന്ദർശിക്കാനായി പ്രത്യേക അനുമതി കോടതിയിൽ നിന്ന് വാങ്ങി കേരളത്തിലെത്തിയ മദനി പിതാവിനെ കാണാതെയാണ് മടങ്ങിയത്.

Story Highlights: Madanis Plea to Return Home

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here