Advertisement

മാരുതി എര്‍ട്ടിഗ ടൊയോട്ടയുടെ റൂമിയോണായി! സെപ്റ്റംബറില്‍ ഇന്ത്യന്‍ വിപണിയിലേക്ക്?

July 10, 2023
Google News 2 minutes Read
Toyota Rumion

മാരുതി സുസുക്കി എര്‍ട്ടിഗയുടെ റീ-ബാഡ്ജ് ചെയ്ത പതിപ്പായ ടൊയോട്ട റൂമിയോണ്‍ ഇന്ത്യന്‍ വിപണയില്‍ അവതരിപ്പിക്കാനൊരുങ്ങി കമ്പനി. ഇന്നോവ ഹൈക്രോസ് ഇന്‍വിക്‌റ്റോയാക്കി മാറ്റിയതിന് പിന്നാലെയാണ് മാരുതിയുടെ എര്‍ട്ടിഗക്ക് സമാനമായ റൂമിയേണ്‍ ടൊയോട്ട അവതരിപ്പിക്കാനൊരുങ്ങുന്നത്. സെപ്റ്റംബറില്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തിക്കാനാണ് നീക്കം. ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.(Maruti Suzuki Ertiga-based Toyota Rumion launch in September)

ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞവര്‍ഷം റൂമിയോണ്‍ വിപണിയിലെത്തിച്ചിരുന്നു. ഗ്രില്ലിലും ബംപറിലും ചെറിയമാറ്റങ്ങള്‍ വരുത്തിയ റൂമിയോണ്‍ ബ്ലാക്ക് ഇന്റീരിയരിലാണ് എത്തിച്ചിരിക്കുന്നത്. നിലവിലെ എര്‍ട്ടിഗയില്‍ നിന്ന് 1.5 ലിറ്റര്‍, നാലു സിലിണ്ടര്‍, പെട്രോള്‍ എന്‍ജിനാണ് റൂമിയോണിലും സജ്ജമാക്കിയിരിക്കുന്നത്.

പുതിയ ടൊയോട്ട എംപിവിയില്‍ എര്‍ട്ടിഗയ്ക്ക് സമാനമായ ലേഔട്ടും ഫീച്ചറുകളുമുള്ള ഓള്‍-ബ്ലാക്ക് തീം ഫീച്ചര്‍ ചെയ്യുന്നു. ഇത് 8 സീറ്റര്‍ കോണ്‍ഫിഗറേഷനില്‍ വാഗ്ദാനം ചെയ്യും. അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ബോക്‌സുകളാണു ട്രാന്‍സ്മിഷന്‍ സാധ്യതകള്‍.

എര്‍ട്ടിഗയ്ക്ക് സമാനമായ ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍ എന്നിങ്ങനെ നാല് എക്സ്‌ക്ലൂസീവ് ഫീച്ചറുകളാണ് റൂമിയന്റെ ടോപ്പ് എന്‍ഡ് വേരിയന്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 6 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, സുസുക്കി കണക്റ്റ് കണക്റ്റുചെയ്ത സവിശേഷതകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഒരു ഓട്ടോമാറ്റിക് എസി യൂണിറ്റ് എന്നിങ്ങനെയാണ് റൂമിയോണിന്റെ സവിശേഷതകള്‍.

Story Highlights: Maruti Suzuki Ertiga-based Toyota Rumion launch in September

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here