3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ മെഡിക്കൽ കോളജിലെ ഓർത്തോ ഡോക്ടർ അറസ്റ്റിൽ

കൈക്കൂലി വാങ്ങുന്നതിനിടെ ഓർത്തോ ഡോക്ടർ അറസ്റ്റിൽ. തൃശൂർ മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോ. ഷെറിൻ ഐസക് ആണ് വിജിലൻസിന്റെ പിടിയിലായത്. അപകടത്തിൽ പരുക്കേറ്റ യുവതിയുടെ ശസ്ത്രക്രിയയ്ക്കായാണ് പണം വാങ്ങിയത്.
പരുക്കേറ്റ യുവതിയിൽ നിന്നും 3000 രൂപയാണ് കൈക്കൂലിയായി ഡോക്ടർ ആവശ്യപ്പെട്ടത്. തുടർന്ന് യുവതി വിജിലൻസിന് പരാതി നൽകുകയായിരുന്നു. അങ്ങനെയാണ് പാലക്കാട് സ്വദേശിയുടെ പരാതിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടറെ വിജിലൻസ് പിടികൂടിയത്.
Story Highlights: bribery case Orthopaedic Doctor arrested Thrissur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here