ഏകസിവില്‍ കോഡിനെതിരായ സിപിഐഎം സെമിനാര്‍; ക്രൈസ്തവ സഭ പങ്കെടുക്കുമെന്ന് പി മോഹനന്‍

ഏക സിവില്‍ കോഡിനെതിരായ സിപിഐഎം സെമിനാറില്‍ ക്രൈസ്തവ സഭ പങ്കെടുക്കുമെന്ന് കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനന്‍. ബിഷപ്പുമാരെ നേരിട്ട് ക്ഷണിച്ചിട്ടുണ്ടെന്നും അവര്‍ സാന്നിധ്യം ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.(P Mohanan says Christian Church will participate in CPIM seminar against uniform Civil Code)
താമരശ്ശേരി ബിഷപ് ഇഞ്ചനാനി, കോഴിക്കോട് ബിഷപ്പ് ചക്കാലക്കല്‍, സിഎസ്‌ഐ ബിഷപ്പ് എന്നിവര്‍ സാനിധ്യം ഉറപ്പാക്കും. മുസ്ലിം സംഘടനകളെ മാത്രമല്ല ക്രൈസ്തവ ദളിത് ആദിവാസി സമൂഹങ്ങളെയും സെമിനാറില്‍ ഉള്‍ക്കൊള്ളിക്കനാണ് സിപിഐഎം തീരുമാനം.
ലീഗ് നേതൃത്വം ക്ഷണം നിരസിച്ചു എങ്കിലും സാധാരണക്കാരായ നൂറുകണക്കിന് അണികള്‍ സെമിനാറില്‍ പങ്കെടുക്കുമെന്ന് പി മോഹനന്‍ പറഞ്ഞു. ലീഗിനെ സെനമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നെങ്കിലും ലീഗ് ക്ഷണം നിരസിച്ചിരുന്നു.
സെമിനാറില്‍ വിവിധ മുസ്ലീം സംഘടനകള്‍ പങ്കെടുക്കുമെന്ന് പി മോഹനന്‍ 24 ന്യൂസിനോട് പ്രതികരിച്ചു. കോണ്‍ഗ്രസ് നിലപാട് ഇരട്ടത്താപ്പാണെന്നും മോഹനന്‍ കുറ്റപ്പെടുത്തി.
Story Highlights: P Mohanan says Christian Church will participate in CPIM seminar against uniform Civil Code
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here