ട്രെയിനിലെ ടോയ്‌ലറ്റിന്റെ ചില്ല് ഇളക്കിമാറ്റിയ ശേഷം വിദ്യാർഥികൾക്ക് നേരെ അശ്ലീല പ്രദർശനം; ശ്രീകാര്യം സ്വദേശി പിടിയിൽ

തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർഥികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയയാൾ പിടിയിൽ. ശ്രീകാര്യം കരിയം സ്വദേശി സുരേഷ് കുമാറാണ് പിടിയിലായത്. റെയിൽവേ പൊലീസാണ് സുരേഷിനെ കസ്റ്റഡിയിലെടുത്തത്.
ട്രെയിനിലെ ടോയ്‌ലറ്റിൽ നിന്ന് ചില്ല് ഇളക്കിമാറ്റിയാണ് ഇയാൾ വിദ്യാർഥികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള സ്കൂളിലെ കുട്ടികൾക്ക് നേരെയായിരുന്നു അശ്ലീല പ്രദർശനം.
നേരത്തെയും ഇയാൾ ഇത്തരത്തിൽ അശ്ലീല പ്രദർശനം നടത്തിയിരുന്നതായി വിദ്യാർഥികൾ പരാതി നൽകിയിരുന്നു.
Story Highlights: Police arrest man, accused of indecent exposure in front of students
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here