Advertisement

ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജിവയ്ക്കും; കെ.കെ .ജയമ്മ പുതിയ നഗരസഭാധ്യക്ഷയാകും

July 12, 2023
Google News 1 minute Read

ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജി വയ്ക്കും. പകരം കെ .കെ .ജയമ്മ പുതിയ ആലപ്പുഴ നഗരസഭാധ്യക്ഷയാകും.സിപിഐഎമ്മിലെ ധാരണ പ്രകാരമാണ് രാജി. 15 ന് രാജിക്കത്ത് നൽകും. എൽഡിഎഫ് ധാരണ പ്രകാരം സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരും മാറും. ലഹരിക്കടത്ത് കേസിൽ സിപിഐഎം പുറത്താക്കിയ എ ഷാനവാസിന് പകരം എൽജെഡിയിലെ നസീർ പുന്നയ്ക്കൽ ക്ഷേമകാര്യ സമിതി അധ്യക്ഷനാകും.

സ്ഥിരം സമിതി അധ്യക്ഷൻമാരായ ബീനാ രമേശ് (സിപിഐഎം ), കെ.ബാബു ( സിപിഐഎം), ബിന്ദു തോമസ് (കേരള കോൺ ,എം) എന്നിവരും മാറും.എസ് കവിത, എം ആർ പ്രേം, എം ജി സതീദേവി എന്നിവർ സ്ഥിരം സമിതി അധ്യക്ഷരാകും.

ആലപ്പുഴ ഏരിയയിൽ സി.പി.എമ്മിലെ വിഭാഗീയതയുടെ ഭാഗമായുള്ള തെറ്റുതിരുത്തലിന്റെ രണ്ടാംഘട്ടമാണ് നേതൃമാറ്റത്തിലൂടെയുണ്ടാകുക. വിഭാഗീയതയ്ക്കു നേതൃത്വം നൽകിയവർക്കെതിരേ സി.പി.എം. നേതൃത്വം നടപടിയെടുത്തിരുന്നു. ജില്ലാ സെക്രട്ടേറിയറ്റംഗം പി.പി. ചിത്തരഞ്ജനെ ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തുകയും ജില്ലാ കമ്മിറ്റിയംഗം വി.ബി. അശോകനു താക്കീതുനൽകുകയും ചെയ്തു.

ആലപ്പുഴ സൗത്ത്, നോർത്ത് ഏരിയ കമ്മിറ്റികൾ പിരിച്ചുവിടുകയും നാലു ലോക്കൽ കമ്മിറ്റികളിൽ പുനഃസംഘടന നടത്തണമെന്നു നിർദേശിക്കുകയും ചെയ്തു. നോർത്ത്, സൗത്ത് ഏരിയ കമ്മിറ്റികൾ ചേർത്ത് ഒന്നാക്കി. ഇതിന്റെ ചുമതല സി.ബി. ചന്ദ്രബാബുവിനു നൽകിയിരിക്കുകയാണ്. വിഭാഗീയതയുണ്ടായ മുല്ലയ്ക്കൽ, ആശ്രാമം, തുമ്പോളി, കുതിരപ്പന്തി ലോക്കൽ കമ്മിറ്റികളുടെ പുനഃസംഘടനയും ഉടൻ നടക്കും.

പാർട്ടിയിലും നഗരസഭയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിലും മുതിർന്നയാളായ കെ.കെ. ജയമ്മയെ തഴഞ്ഞ് സൗമ്യാരാജിനു ചെയർപേഴ്സൺ സ്ഥാനം നൽകിയതിനെതിരേ വലിയ പ്രതിഷേധമുയർന്നിരുന്നു. പാർട്ടി തീരുമാനത്തിനെതിരേ പ്രകടനവും നടന്നു. ജയമ്മയെ തഴഞ്ഞതിനുപിന്നിലും വിഭാഗീയതയുണ്ടെന്നു പാർട്ടിയുടെ അന്വേഷണകമ്മിഷൻ പരാമർശിച്ചിരുന്നു. ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് സി.പി.ഐഎമ്മിൽ അപൂർവമായ നേതൃമാറ്റത്തിനു വഴിതെളിഞ്ഞിരിക്കുന്നത്.

Story Highlights: Alappuzha municipal council leadership change

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here