‘ജമാഅത് ഇസ്ലാമിയും കോൺഗ്രസും ചേർന്ന് ഐക്യ പ്രസ്ഥാനം നടത്തുന്നു’; സെമിനാറിലേക്ക് കോൺഗ്രസിനെ ക്ഷണിക്കില്ലെന്ന് എംവി ഗോവിന്ദൻ

ജമാഅത് ഇസ്ലാമിയും കോൺഗ്രസും ചേർന്ന് ഐക്യ പ്രസ്ഥാനം നടത്തുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. സെമിനാറിലേക്ക് കോൺഗ്രസിനെ ക്ഷണിക്കില്ല. ഏക സിവിൽ കോഡിനെതിരെ കോൺഗ്രസ് കൃത്യമായ നിലപാട് പറയട്ടെ. സെമിനാറിൽ സിപിഐ പങ്കെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
സെമിനാറിനു ദേശീയ പ്രാധാന്യമുണ്ട്. ബിജെപി, ആർഎസ്എസ് അജണ്ടയ്ക്കെതിരാണ്. കോൺഗ്രസിനെ ക്ഷണിക്കില്ല. കേവലം ബില്ലല്ല ഇത്. ഹിന്ദുത്വ അജണ്ട നടപ്പാക്കലാണ്. ഫാസിസമാണ്. വർഗീയ നിലപാട് സ്വീകരിക്കാനാവില്ല. കലാപം ഉണ്ടാക്കാനാണിത്. ഏക സിവിൽ കോഡിനെതിരെ കോൺഗ്രസ് കൃത്യമായ നിലപാട് പറയട്ടെ. സിപിഐക്കും നിലപാടുണ്ട്. സെമിനാറിൽ സിപിഐ പങ്കെടുക്കും.
വ്യക്തി നിയമങ്ങളിലൊക്കെ മാറ്റം വേണം. പക്ഷേ, അതിനു മുൻപ് പലതും നടക്കണം. വിവേകാനന്ദൻ പറഞ്ഞത് വിവിധ ജാതി, മതം, വംശം ഉള്ള വൈവിദ്ധ്യ കലവറയാണ് ഇന്ത്യ എന്നാണ്. സിപിഐഎം ഇനിയും ശക്തമായി ഈ അജണ്ടയിൽ പോകും. ജമാഅത് ഇസ്ലാമിയും കോൺഗ്രസും ചേർന്ന് ഐക്യ പ്രസ്ഥാനം നടത്തുന്നു. കുറച്ചു കാലമായി ഇത് തുടങ്ങിയിട്ട് എന്നും അദ്ദേഹം പ്രതികരിച്ചു.
Story Highlights: jamaat e islami congress mv govindan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here