ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾക്ക് നേരെ ആസിഡ് ആക്രമണം; നാല് കുട്ടികൾക്ക് പരിക്ക്
രാജസ്ഥാനിൽ വിദ്യാർത്ഥികൾക്ക് നേരെ ആസിഡ് ആക്രമണം. ഭിൽവാര ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ ചൊവ്വാഴ്ചയാണ് സംഭവം. ക്ലാസ് മുറിയിൽ ഇരിക്കുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തിൽ നാല് വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു.
മഹുവ ഗ്രാമത്തിലെ ഗവൺമെന്റ് മഹാത്മാഗാന്ധി സ്‌കൂളിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. കുട്ടികൾ ക്ലാസ് മുറിയിൽ പഠിക്കുമ്പോഴായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ ക്ലാസ് മുറിയിലേക്ക് ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് ആരോപണം.
ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 326 എ (ആസിഡ് ആക്രമണത്തിനുള്ള ശിക്ഷ) പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Story Highlights: Minors throw acid inside classroom in Rajasthan school
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here