Advertisement

മൂന്ന് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

July 12, 2023
1 minute Read

ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിൽ എൽപി-യുപി വിഭാഗങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ക്യാമ്പുകൾ പ്രവർത്തിക്കുന്നിടത്ത് ഹെസ്കൂൾ മുതലുള്ള ക്ലാസുകൾ നടത്തുന്നതിന് ക്രമീകരണം ഏർപ്പെടുക്കാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് നിർദേശം നൽകി. ജില്ലയിൽ നിലവിൽ 44 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും പത്തനംതിട്ട ജില്ലയിലെ സ്കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരാണ് പത്തനംതിട്ടയിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.

അതേസമയം സംസ്ഥാനത്ത് നല്‍കിയിരുന്ന മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് നല്‍കിയിരുന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ഈ അലേര്‍ട്ടുകള്‍ പിന്‍വലിക്കുകയായിരുന്നു. നിലവില്‍ ഇന്ന് സംസ്ഥാനത്ത് എവിടെയും മഴ മുന്നറിയിപ്പുകള്‍ ഇല്ല.

Story Highlights: School holiday in 3 districts Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement