Advertisement

കേസിൽ ഉൾപ്പെട്ടിട്ടുവരും ഇരകൾ; പ്രതികളെ ശിക്ഷിക്കുമ്പോൾ ഇരയ്ക്ക് നീതി ലഭിക്കുമെന്ന് കരുതുന്നില്ല: പ്രൊഫ. ടിജെ ജോസഫ്

July 12, 2023
Google News 2 minutes Read
tj joseph case verdict update

പ്രതികളെ ശിക്ഷിക്കുന്നതിൽ എനിക്ക് യാതൊരു ഉത്കണ്ഠയുമില്ല. ഒരു സാധാരണ പൗരനെന്ന നിലയിൽ കേസിൻ്റെ പരിസമാപ്തി എങ്ങനെയാണെന്നറിയാനുള്ള കൗതുകം മാത്രമേയുള്ളൂ. അതുപോലെ തന്നെ പ്രതികളെ ശിക്ഷിക്കുന്നത് എന്നത് ഇരയ്ക്ക് കിട്ടുന്ന ഒരു നീതിയാണ് എന്നുള്ള ഒരു വിശ്വാസം എനിക്ക് പണ്ടേ ഇല്ലാത്തതാണ്. രാജ്യത്തിൻറെ ഒരു നീതി നടപ്പാകുന്നു എന്ന് മാത്രമേ ഞാൻ അതിൽ നിന്ന് മനസ്സിലാക്കുന്നുള്ളൂ. അതുകൊണ്ട് ഈ പ്രതികളെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യുന്നതിൽ എനിക്ക് വ്യക്തിപരമായിട്ട് യാതൊരുവിധ ഇഷ്ടാനിഷ്ടങ്ങളും ഇല്ല എന്നുള്ളതാണ് വാസ്തവം. (tj joseph case verdict update)

അതുമാത്രമല്ല ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികൾ അവർ എന്നെ പോലെ തന്നെ ഇരയാക്കപ്പെട്ടവരാണ്. പ്രാകൃതമായ ഒരു വിശ്വാസത്തിൻറെ പേരിലാണത്രെ അവരെന്നെ ഉപദ്രവിച്ചത് എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. അപ്പോൾ അങ്ങനെ ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ പണ്ട് നിലനിന്നിരുന്ന, അല്ലെങ്കിൽ ഗോത്ര സ്വഭാവമുള്ള ഒരു പ്രാകൃത നിയമത്തിൻ്റെ ഇരയായ എന്നെപ്പോലെ തന്നെ അവരും ആ വിശ്വാസത്തിന് ഇരയായത് കൊണ്ടാണ് ഈ കേസിൽ ഇങ്ങനെ ഉൾപ്പെട്ട് എന്നെ ഉപദ്രവിക്കാൻ ഇടയായതും അതുപോലെയുള്ള നിയമനടപടികൾക്ക് വിധേയമാകുന്നതും. ശരിക്കും ഈ ലോകത്ത് ജീവിക്കുന്ന എല്ലാ മനുഷ്യരും ശാസ്ത്രാവബോധം ഒക്കെ ഉൾക്കൊണ്ട് മാനവികതയിലും സാഹോദര്യത്തിലും പുലർന്ന് നല്ല ആധുനിക പൗരന്മാരായിട്ട് മാറേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുകയാണ്.

ഇപ്പോൾ എനിക്ക് ഏറ്റ മുറിവുകളും അതുപോലെ തന്നെ എന്നെ ഉപദ്രവിച്ചവർ അനുഭവിക്കുന്ന കഷ്ടപ്പാടുകളുമൊക്കെ ഒരു പുതിയ തലമുറയുടെ, ഒരു ആധുനിക യുഗത്തിന്റെ, ആധുനിക മനുഷ്യൻ എന്ന നിലയിൽ മനുഷ്യരെല്ലാവരും തുല്യതയോടെ, സഹോദര്യത്തിലൂടെ ഇതുപോലെയുള്ള പ്രാകൃത വിശ്വാസങ്ങളുടെ അടിമത്വത്തിൽ നിന്ന്, ആ ചങ്ങലകളിൽ നിന്ന് മോചിതരായിട്ട് നല്ല മനുഷ്യരായിട്ട് മാറാനും വേണ്ടിയിട്ട് എന്നെയും എന്നെ ഉപദ്രവിച്ചവരുടെയും കഷ്ടപ്പാടുകളും വേദനകളും ഒക്കെ മാറട്ടെ എന്ന് ഞാൻ ആഗ്രഹിക്കുകയാണ്.

Read Also: അധ്യാപകൻ്റെ കൈവെട്ടിയ കേസ്: ആറ് പ്രതികൾ കുറ്റക്കാർ; അഞ്ചുപേരെ വെറുതെവിട്ടു

ഒരിക്കലും ഒരു പ്രതിയെ ശിക്ഷിക്കുക എന്നുള്ളത് കൊണ്ട് ഇരയ്ക്ക് നീതി കിട്ടും എന്നുള്ളത് ഒരു അബദ്ധ വിശ്വാസമാണ്. ഇരയ്ക്കല്ല, രാജ്യത്തിൻറെ നീതി, അല്ലെങ്കിൽ ഭരണഘടനാപരമായിട്ടുള്ള നിയമങ്ങൾ നടപ്പാക്കുന്നു എന്ന് മാത്രമേ അതിനർത്ഥമുള്ളൂ. ഒരു ഇരയ്ക്കും പ്രതിയെ ശിക്ഷിച്ചതുകൊണ്ട് എന്തെങ്കിലും ഒരു ലാഭം ഉണ്ടാകും എന്നുള്ള മിഥ്യാധാരണ എനിക്ക് ഇല്ല എന്നുള്ളതാണ് വാസ്തവം.

ഏതൊരു പൗരനും ഇവിടെ ജീവിക്കാനുള്ള അവകാശമുണ്ട്. അതുപോലുള്ള ആ നിയമത്തെ ഒക്കെ ഇങ്ങനെ ആളുകൾ എതിരിടുമ്പോൾ അല്ലെങ്കിൽ കൈകാര്യം ചെയ്യുമ്പോൾ, അതിന് തടസ്സം നിൽക്കുമ്പോൾ രാജ്യത്തിൻറെ നിയമം അവരെ നിലയ്ക്ക് നിർത്താൻ വേണ്ടിയിട്ട് ശ്രമിക്കും. ഒരു പ്രതിയെ പിടിക്കാൻ പറ്റാത്തത് എന്ന് പറയുമ്പോൾ അത് ശരിക്കും നമ്മുടെ നിയമ സംവിധാനത്തിൻ്റെ അല്ലെങ്കിൽ അന്വേഷണ പരിപാടികളുടെ ഒക്കെ ഒരു പരാജയം എന്ന് തന്നെ സാമാന്യ ബുദ്ധിക്ക് വിചാരിക്കാൻ പറ്റുകയുള്ളൂ. അതാണ് അതിൻറെ വാസ്തവം.

അതായത് ഈ പറയുന്ന ആളുകളൊന്നും എന്നെ നേരിട്ട് കണ്ടറിയുന്നവരോ എന്നോട് എന്തെങ്കിലും രീതിയിൽ വൈരാഗ്യം ഉള്ളവരോ അല്ല. ഇപ്പോൾ എന്നെ ഉപദ്രവിച്ച ആളുകൾ വെറും ആയുധങ്ങൾ മാത്രമാണ്. മറ്റുള്ള ആളുകളുടെ ആജ്ഞാനുവർത്തികൾ മാത്രമാണ്. ശരിക്കും ഈ കേസിലെ പ്രതികൾ ഈ പറയുന്നവർ ഈ കേസിന് പുറത്താണ്. ഈ കേസിൽ ശിക്ഷിക്കപ്പെടുമോ അല്ലെങ്കിൽ വിചാരണ ചെയ്യപ്പെടുകയോ ചെയ്യുന്നവർ ഒന്നുമല്ല ശരിക്കും ഈ കേസിലെ പ്രതികൾ. ഇതുപോലുള്ള ഒരു നിയമം നടപ്പാക്കാൻ വേണ്ടിയിട്ട് അല്ലെങ്കിൽ ഇങ്ങനെയുള്ള ഒരു ഗൂഢാലോചന നടത്തി എന്നെ ആക്രമിക്കാൻ വേണ്ടിയിട്ട് ആരാണോ തീരുമാനമെടുത്തത് അവരാണ് ശരിയായിട്ടുള്ള പ്രതികൾ. അവരെ നിയമത്തിൻ്റെ മുൻപിൽ കൊണ്ടുവരാനൊന്നും നമ്മുടെ നിയമ സംവിധാനത്തിന് സാധിക്കുന്നില്ല എന്നുള്ളതാണ് നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ ദുര്യോഗം. പലപ്പോഴും ഉപകരണങ്ങൾ ആക്കപ്പെടുന്ന പാവങ്ങളായിട്ടുള്ള ആളുകൾ, അവര് മാത്രമേ ഈ നിയമത്തിനു മുൻപിൽ പിടിക്കപ്പെടുകയും കോടതിയിൽ വരികയും ശിക്ഷ അനുഭവിക്കുകയും ഒക്കെ ചെയ്യുന്നുള്ളൂ. യഥാർത്ഥത്തിലുള്ള കുറ്റവാളികള് ഇങ്ങനെയുള്ള പ്രാകൃതമായിട്ടുള്ള വിശ്വാസത്തിന്റെ പേരിൽ ഇതുപോലുള്ള അതിക്രമങ്ങള് മനുഷ്യത്വരഹിതമായിട്ടുള്ള പ്രവർത്തികൾ നടത്താനും വേണ്ടിയിട്ട് ഉദ്ബോധനം കൊടുക്കുന്നവര്ം അങ്ങനെ ഒരു തീരുമാനം എടുക്കുന്നവര്, അവരാണ് ശരിക്കും കുറ്റവാളികൾ. അവരെല്ലാം ഇപ്പോഴും എങ്ങോ കാണാൻ മറയത്താണ്.

ഈ പറയുന്ന ഈ കാണാമറയത്തുള്ള ആളുകളും അവരും ഈ പറയുന്ന പ്രാകൃത വിശ്വാസങ്ങളുടെ ഒക്കെ ഇരയായിട്ടാണ് പ്രവർത്തിക്കുന്നത്. ശരിക്കും ആധുനിക മനുഷ്യനാകാൻ വേണ്ടിയിട്ട് അവരെയും ബോധവൽക്കരിക്കുകയാണ് അപ്പോൾ ശരിക്കും നമ്മുടെ മുമ്പിലുള്ള ഒരു വെല്ലുവിളി എന്ന് പറയുന്നത് നമുക്ക് വിനയായിട്ട് നിൽക്കുന്നത് ഈ രണ്ടായിരം കൊല്ലങ്ങൾക്ക് മുമ്പുള്ള അല്ലെങ്കിൽ ആയിരത്തി നാന്നൂറ് കൊല്ലം മുമ്പുള്ള ചില വിശ്വാസസംഹിതകളാണ്. ആ സമിതികളൊക്കെ തച്ചുടച്ച് കളഞ്ഞ പുതിയ ഒരു മനുഷ്യരായിട്ട് മാനവലോകം മാറണം. അതായത് ശാസ്ത്രത്തിന്റെ ശാസ്ത്രത്തിന്റെ ഒരു ശാസ്ത്രത്തിന്റെ സാധാരണയുള്ള എല്ലാവിധ സൗകര്യങ്ങളും ഉപയോഗിക്കുന്നുണ്ട്.

ശരിക്കും ഈ പറയുന്ന പ്രാകൃത വിശ്വാസങ്ങളിൽ നിന്നൊക്കെ മോചിതരായി ശാസ്ത്രാവബോധം ഉൾക്കൊണ്ട് ആധുനിക മനുഷ്യരായി മറ്റുള്ളവരെ സ്നേഹിക്കുകയും ആദരിക്കുകയും മറ്റുള്ളവരെ കൊള്ളയടിക്കാതെയും ഉപദ്രവിക്കാതെയും ഇരിക്കുന്ന നല്ല മനുഷ്യ സമൂഹമായിട്ട് വളരേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുകയാണ്. പക്ഷേ നമ്മുടെ സംസ്ഥാനം നമ്മുടെ രാജ്യം ലോകം തന്നെ അതിനെ പരുവപ്പെടുന്നില്ല എന്നുള്ളതിലാണ് എനിക്ക് സങ്കടം.

എന്റെ ജീവിതം അങ്ങനെ തകർത്തിട്ടൊന്നും ഇല്ല ആരും. എന്റെ ജീവിതം ഇപ്പോഴും മുന്നോട്ട് പോകുന്നുണ്ട്. എന്റെ ജീവിതത്തെ മാറ്റിമറിച്ചു എന്ന് മാത്രമേ ഞാൻ വിചാരിക്കുന്നുള്ളൂ. ഞാൻ ഇങ്ങനെ ഇതുപോലുള്ള പ്രാകൃത വിശ്വാസങ്ങൾ, ഒന്നും ചെയ്യാതിരുന്ന എൻ്റെ നേരെ യുദ്ധത്തിന് വന്നതാണ്. അതിനോട് ഞാൻ ഇപ്പോഴും യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. അപ്പോൾ യുദ്ധത്തിൻറെ തോൽവി അല്ലെങ്കിൽ നഷ്ടങ്ങൾ എപ്പോഴും വരും. എനിക്ക് ചില നഷ്ടങ്ങൾ വന്നു എന്ന് മാത്രമേ ഞാൻ വിചാരിക്കുന്നുള്ളൂ. പക്ഷേ ഇപ്പോഴും ഞാൻ യുദ്ധം ചെയ്യുകയാണ്. യുദ്ധത്തിൽ ഞാൻ തോറ്റിട്ടില്ല. എൻറെ ജീവിതം ആരും നശിപ്പിച്ചിട്ടുമില്ല. ഞാൻ ഇപ്പോഴും എൻറെ ചിന്തകളുമൊക്കെ ആയിട്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്.

പണ്ട് ഞാൻ ഇങ്ങനെ എൻറെ കാര്യം നോക്കി മറ്റുള്ളവരെ പരമാവധി ഉപദ്രവിക്കാതെ സാധാരണ ഒരു പൗരനായിട്ട് ജീവിക്കുകയായിരുന്നു. പക്ഷേ എന്നെ ഇങ്ങനെ മുറിപ്പെടുത്തി കഴിഞ്ഞപ്പോൾ മുതൽ എന്നിലുള്ള മാനവികത എണീക്കുകയും എനിക്കുള്ള ഒരു പൗരബോധം കൂടുതല് ഊർജ്ജവത്താവുകയും ചെയ്തു. അതിൻറെ പേരിൽ നഷ്ടങ്ങൾ ഉണ്ടായി. ഏത് ജയിക്കുന്ന ഒരു പോരാളിക്കും നഷ്ടങ്ങൾ ജീവിതത്തിൽ ഉണ്ടാകും. ഏത് യുദ്ധത്തിലും ജയിക്കുന്നവർക്ക് നഷ്ടമുണ്ടാകും. ഈ യുദ്ധത്തിൽ ഞാൻ ഇപ്പോൾ ജയിച്ചു നിൽക്കുകയാണ്. പക്ഷെ എനിക്ക് നഷ്ടങ്ങൾ ഉണ്ട്. അത് സാധാരണ യുദ്ധത്തിന്റെ സ്വാഭാവിക പരിണാമം മാത്രമാണ്. എൻറെ ഇഷ്ടത്തിനനുസരിച്ചാണ് എല്ലാക്കാലത്തും ഞാൻ ജീവിച്ചിട്ടുള്ളത്. ഇനിയും അങ്ങനെ തന്നെ ജീവിക്കും. അപ്പോൾ എപ്പോഴെങ്കിലും ആ യുദ്ധം ആകുമ്പോൾ അല്ലെങ്കിൽ ജീവിതം ആകുമ്പോൾ അതിനൊരന്ത്യം വരും അത്രമാത്രം.

Story Highlights: tj joseph case verdict update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here