‘ഏകസിവില്‍ കോഡില്‍ സിപിഐഎമ്മിന് രാഷ്ട്രീയ ലക്ഷ്യം’; ജമാഅത്തെ ഇസ്ലാമി
ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഐഎമ്മിന് രാഷ്ട്രീയ ലക്ഷ്യമെന്ന് ജമാഅത്തെ ഇസ്ലാമി. ഏക സിവില്‍ കോഡില്‍ കോണ്‍ഗ്രസിനും ജമാഅത്തെ ഇസ്ലാമിക്കും ഒരേ നിലപാടെന്ന സിപിഐഎമ്മിന് മറുപടിയായാണ് പ്രതികരണം. കോണ്‍ഗ്രസുമായി ഒരു രാഷ്ട്രീയ സഖ്യവുമില്ലെന്ന് ജമാഅത്തെ ഇസ്ലാമി അമീര്‍ പി മുജീബ് റഹ്‌മാന്‍ വ്യക്തമാക്കി.(CPIM has political aim in uniform civil code says Jamaat-e-Islami)
ജമാഅത്തെ ഇസ്ലാമി വര്‍ഗീയ സംഘടനായാണെന്നായിരുന്നു സിപിഐഎം വിമര്‍ശനം. എന്നാല്‍ സിപിഐഎമ്മിന് രാഷ്ട്രീയപരമായി പലപ്പോഴും പിന്തുണ നല്‍കിയിട്ടുണ്ടെന്നും കൂടാതെ തെരഞ്ഞെടുപ്പുകളിലും ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും മുജീബ് പറഞ്ഞു.
സിപിഐഎം രാഷ്ട്രീയ ലാഭത്തിനായാണ് ഏക സിവില്‍ കോഡ് വിഷയത്തില്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടെന്ന് അദ്ദേഹം പറഞ്ഞു. ഏക സിവില്‍ കോഡ് വിഷയത്തില്‍ ജമാ അത്തെ ഇസ്ലാമിയുടെ നിലപാടിന്റെ തീഷ്ണതയെക്കുറിച്ച് കേരള സമൂഹത്തെ ബോധിപ്പിക്കാന്‍ സിപിഐഎമ്മിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നാളിതുവരെ ജമാഅത്തെ ഇസ്ലാമി ഒരു രാഷ്ട്രീയ സഖ്യത്തിലും ഏര്‍പ്പെട്ടിട്ടില്ല. കോണ്‍ഗ്രസിനും സിപിഐഎമ്മിനും പിന്തുണ നല്‍കിയട്ടുണ്ട്. ഇത് രാഷ്ട്രീയ തത്വത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുജീബ് റഹ്‌മാന്‍ പറഞ്ഞു.
Story Highlights: CPIM has political aim in uniform civil code says Jamaat-e-Islami
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here