Advertisement

സാറെ കൂലിപ്പണി എടുക്കാൻ അവധി വേണം, ശമ്പളമില്ല; പ്രതിഷേധവുമായി കെഎസ്ആർടിസി ഡ്രൈവർ

July 13, 2023
3 minutes Read
ksrtc-driver-asks-for-leave-to-take-up-wage-work

തൃശൂരിൽ കൂലിപ്പണി എടുക്കാൻ അവധി ചോദിച്ച് കെഎസ്ആർടിസി ഡ്രൈവർ. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവർ അജുവാണ് ശമ്പളമില്ലാത്തതിനാൽ കൂലിപ്പണിക്ക് അവധി ചോദിച്ചത്. 3 ദിവസത്തെ അവധിയാണ് ചോദിച്ചത്.ഗതികേട് കൊണ്ട് പ്രതിഷേധിച്ചതാണെന്നും അവധിക്കത്ത് തിരികെ വാങ്ങിയെന്നും അജു പറഞ്ഞു.(KSRTC Driver Asks for Leave to take up wage work)

Read Also:‘സുരക്ഷിത നഗരങ്ങള്‍’ ഉള്ള രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാകാന്‍ ഉത്തര്‍പ്രദേശ്; യോഗി ആദിത്യനാഥ്

കൃത്യമായി ശമ്പളം ലഭിക്കാത്തതിനാൽ കൂലിപ്പണിയെടുക്കാൻ മൂന്ന് ദിവസത്തെ അവധി വേണമെന്നായിരുന്നു അജുവിന്റെ അപേക്ഷ. ബൈക്കിൽ പെട്രോൾ അടിക്കാൻ പോലും കാശില്ലെന്നും ജോലിക്ക് വരണമെങ്കിൽ പോലും കൂലിപ്പണിക്ക് പോകേണ്ട സാഹചര്യമാണെന്നും അവധി വേണമെന്നും അജു കത്തിൽ പറയുന്നു.

സാർ, സാലറി വരാത്തതിനാൽ ഡ്യൂട്ടിക്ക് വരുവാൻ വണ്ടിയിൽ പെട്രോളില്ല. പെട്രോൾ നിറക്കുവാൻ കയ്യിൽ പണവുമില്ല. ആയതിനാൽ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ തൂമ്പ പണിയ്‌ക്ക് പോവുകയാണ് അതിന് വേണ്ടി മേൽപറഞ്ഞ ദിവസങ്ങളിൽ അവധി അനുവദിച്ചു തരണം എന്നായിരുന്നു ഡ്രൈവറുടെ കത്ത്.

Story Highlights: KSRTC Driver Asks for Leave to take up wage work

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top