Advertisement

കൈവെട്ട് കേസ്; പ്രതികളുടെ ശിക്ഷാ വിധി ഇന്ന്

July 13, 2023
Google News 2 minutes Read
tj joseph case verdict update

തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകൻ പ്രൊഫ. ടിജെ ജോസെഫിന്‍റെ കൈപ്പത്തി വെട്ടിയ കേസിലെ രണ്ടാം ഘട്ട വിധിയില്‍ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. കൊച്ചിയിലെ എൻഐഎ കോടതി വൈകീട്ട് മൂന്ന് മണിക്കാണ് വിധി പ്രഖ്യാപിക്കുക. പത്ത് വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പേരിൽ മൂന്ന് പേർക്കെതിരെ ചുമത്തിയിട്ടുള്ളത്.(TJ Joseph hand chopping case court verdict today)

ക‍ഴിഞ്ഞ ദിവസമാണ് രണ്ടാം ഘട്ട വിധി പ്രസ്താവിച്ചത് പ്രസ്താവിച്ചു. വിചാരണ നേരിട്ട പതിനൊന്നു പ്രതികളിൽ ആറു പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. നാലു പ്രതികളെ വെറുതെ വിട്ടു.മൂന്നാം പ്രതിയും പോപ്പുലർ ഫ്രണ്ട് നേതാവുമായ എംകെ നാസർ കൃത്യത്തിന്‍റെ മുഖ്യ സൂത്രധാരനെന്നും രണ്ടാം പ്രതി സാജൻ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തെന്നും കണ്ടെത്തി. കേസിൽ ഭീകരപ്രവർത്തനം തെളിഞ്ഞതായും കൊച്ചിയിലെ എൻഐഎ കോടതി വ്യക്തമാക്കി.

Read Also:അച്ഛനെയും മകനെയും പുറത്താക്കി അശ്വിൻ; കോഹ്‌ലിക്ക് മറ്റൊരു റെക്കോർഡ്

രണ്ടാം പ്രതി സജിൽ, മൂന്നാം പ്രതി നാസർ ,അഞ്ചാം പ്രതി നജീബ് ,ഒൻപതാം പ്രതി നൗഷാദ് എന്നിവർ കുറ്റക്കാരനാണെന്നു വിധിക്കുകയും യുഎപിഎ ചുമത്തുകയും ചെയ്തു. പതിനൊന്നാം പ്രതി മൊയ്തീൻ കുഞ്ഞ് , പന്ത്രണ്ടാം പ്രതി അയ്യൂബ് എന്നിവരെ കുറ്റക്കാരാണെന്ന് വിധിച്ചെങ്കിലും ഇവർക്ക് യുഎപിഎ ചുമത്തിയിട്ടില്ല.ഒന്നാം പ്രതിയായ അശമന്നൂർ സവാദ് ഇപ്പോഴും ഒളിവിലാണ് .നൗഷാദ് ,മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവർക്കെതിരെ നിലനിൽക്കുന്നത് പ്രതികളെ സഹായിച്ചെന്ന കുറ്റം മാത്രമാണ്.അസീസ്, സുബൈർ, മുഹമ്മദ്‌ റാഫി, ഷഫീക്ക് എന്നെ നാലു പ്രതികളെയാണ് വെറുതെവിട്ടത്.

Story Highlights: TJ Joseph hand chopping case court verdict today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here