ചന്ദ്രന്റെ പ്രേതഭൂമിയെ ആദ്യമായി തൊടാന്‍ ഒരു ദൗത്യം, ചെലവ് തീരെക്കുറവും; ചന്ദ്രയാന്‍-3 പ്രത്യേകതകള്‍ വിശദീകരിച്ച് ദിലീപ് മലയാലപ്പുഴ

ചന്ദ്രന്റെ പ്രേതഭൂമി എന്നറിയപ്പെടുന്ന ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന ആദ്യ ദൗത്യമെന്ന ഖ്യാതി നേടാന്‍ ഐഎസ്ആര്‍ഒയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ മൂന്നിന് സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് ശാസ്ത്രഗവേഷകന്‍ ദിലീപ് മലയാലപ്പുഴ. ലോക ബഹിരാകാശ ഏജന്‍സികള്‍ ഇന്ത്യയുടെ ഈ ദൗത്യത്തെ വളരെ ആകാംഷയോടെയാണ് കാണുന്നതെന്ന് അദ്ദേഹം പറയുന്നു. ചന്ദ്രന്‍ ഭാവിയില്‍ മനുഷ്യന്‍ മറ്റ് ഗ്രഹങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള ഇടത്താവളമാകുമെന്നും അതിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായി ചാന്ദ്രയാന്‍-3 മാറുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. (Dileep malayalappuzha on ISRO chandrayaan-3 launch)
ഭൂമി, ചന്ദ്രന്‍, ചൊവ്വ എന്നിവയെ ബന്ധിപ്പിച്ച് ഗവേഷണത്തിന്റെ ഒരു സൂപ്പര്‍ ഹൈവേ കാല്‍നൂറ്റാണ്ടിനുള്ളില്‍ സാധ്യമായേക്കുമെന്നാണ് ദിലീപ് മലയാലപ്പുഴയുട വിലയിരുത്തല്‍. ഇതില്‍ ചന്ദ്രനെ ഇടത്താവളമാക്കാന്‍ സാധിക്കും. ഇതിന് ചന്ദ്രയാന്‍ ദൗത്യത്തില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ഉപകാരപ്പെടും. പ്രകാശമില്ലാത്ത നിഴല്‍ മേഖലയായ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിക്കാന്‍ ശാസ്ത്രലോകം കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also:‘സുരക്ഷിത നഗരങ്ങള്‍’ ഉള്ള രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാകാന്‍ ഉത്തര്‍പ്രദേശ്; യോഗി ആദിത്യനാഥ്
വളരെ ചെലവുകുറഞ്ഞ രീതിയിലാണ് ഐഎസ്ആര്‍ഒ ഈ ദൗത്യം സാധ്യമാക്കിയിരിക്കുന്നത് എന്നത് ചന്ദ്രയാന്‍ മൂന്നിന്റെ വലിയ സവിശേഷതയാണെന്ന് ദിലീപ് മലയാലപ്പുഴ ചൂണ്ടിക്കാട്ടി. ചന്ദ്രനില്‍ വെള്ളം കണ്ടെത്തിയത് ഉള്‍പ്പെടെയുള്ള സുപ്രധാന നേട്ടങ്ങള്‍ ഉണ്ടാക്കിയ ചാന്ദ്രദൗത്യത്തിന്റെ തുടര്‍ച്ചയായ ചന്ദ്രയാന്‍-3 വലിയ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: Dileep malayalappuzha on ISRO chandrayaan-3 launch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here