Advertisement

അഭിമാനം ആകാശത്തോളം… പറന്നുയർന്ന് ചന്ദ്രയാൻ-3,’2023 ജൂലൈ 14 സുവർണ്ണ ലിപികളിൽ പതിയും’: പ്രധാനമന്ത്രി

July 14, 2023
Google News 2 minutes Read

രാജ്യത്തിൻറെ അഭിമാന ദൗത്യം ചന്ദ്രയാൻ 3 കുതിച്ചുയര്‍ന്നു. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് LVM 3 വിക്ഷേപിച്ചു. പേടകം ചന്ദ്രനിലെത്തുക ഒരുമാസത്തെ സഞ്ചാരത്തിന് ശേഷം ഓഗസ്റ്റ് 23 നാണ്. ഇന്ത്യൻ ബഹിരാകാശ മേഖലയെ സംബന്ധിച്ചിടത്തോളം 2023 ജൂലൈ 14 സുവർണ്ണ ലിപികളിൽ പതിയുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.(Narendra Modi about Chandrayaan 3)

ട്വിറ്ററിലൂടെയാണ് ചന്ദ്രയാൻ -3ന് അദ്ദേഹം ആശംസകൾ നേർന്നത്. ഇന്ന് രാജ്യത്തിന്റെ മുന്നാമത്തെ ചാന്ദ്രദൗത്യം അതിന്റെ യാത്ര ആരംഭിക്കുമെന്നും രാജ്യത്തിന്റെ പ്രതീക്ഷകളും സ്വപ്‌നങ്ങളം ദൗത്യം വഹിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Read Also:‘സുരക്ഷിത നഗരങ്ങള്‍’ ഉള്ള രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാകാന്‍ ഉത്തര്‍പ്രദേശ്; യോഗി ആദിത്യനാഥ്

ദൗത്യം വിജയകരമാകുന്ന പക്ഷം ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറ്റും എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ബഹിരാകാശ മേഖലയിൽ ഇന്ത്യയ്‌ക്ക് വളരെ സമ്പന്നമായ ചരിത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: Narendra Modi about Chandrayaan 3

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here