നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയിലേക്ക് സ്കൂട്ടർ ഇടിച്ചു കയറി; രണ്ട് പേർ മരിച്ചു

മാവേലിക്കര പ്രായിക്കരയിൽ ഓട്ടോയിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് പേർ മരിച്ചു. ഓട്ടോ ഡ്രൈവർ ചെന്നിത്തല സ്വദേശി ഹരിന്ദ്രൻ (46) സ്കൂട്ടർ യാത്രക്കാരി കുറത്തികാട് സ്വദേശി ആതിര അജയൻ (23) എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയിലേക്ക് സ്കൂട്ടർ ഇടിച്ച് കയറുകയായിരുന്നു.Auto Scooter Accident Mavelikkara two died
Read Also:‘സുരക്ഷിത നഗരങ്ങള്‍’ ഉള്ള രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാകാന്‍ ഉത്തര്‍പ്രദേശ്; യോഗി ആദിത്യനാഥ്
ഹരീന്ദ്രന്റെ മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രിയിലും ആതിരയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിലുമാണുള്ളത്. ഇന്നു വൈകിട്ട് മൂന്നോടെ മാവേലിക്കര പ്രായിക്കര പാലത്തിലായിരുന്നു അപകടം. ഓട്ടോ ഡ്രൈവറായ ഹരീന്ദ്രൻ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ആതിര ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്.
Story Highlights: Auto Scooter Accident Mavelikkara two died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here