Advertisement

നേമത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം; അടിയന്തര റിപ്പോർട്ട് തേടി എസ്.സി എസ്.ടി കമ്മിഷൻ

July 15, 2023
Google News 2 minutes Read
SC ST Commission seeks report on Suicide of 10th class student

തിരുവനന്തപുരം നേമത്തെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ എസ്.സി എസ്.ടി കമ്മിഷൻ അടിയന്തര റിപ്പോർട്ട് തേടി. പൊതു വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, ജില്ല പ1ലീസ് മേധാവി എന്നിവരോടാണ് റിപ്പോർട്ട് തേടിയത്. പത്തു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് എസ്.സി എസ്.റ്റി കമ്മീഷന്റെ നിർദ്ദേശം. കുട്ടിയുടെ ബന്ധുക്കളുടേത് ഗൗരവമുള്ള പരാതിയാണെന്നും കമ്മീഷൻ വിലയിരുത്തി.

നേമത്തെ സ്കൂൾ വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ അധ്യാപികക്കെതിരെ ​ഗുരുതര ആരോപണമാണ് കുടുംബം ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ഒന്നരവർഷമായി കുട്ടിയെ ജാതീയമായി അധിക്ഷേപിച്ചുവെന്നും പരാതിയുണ്ട്. അയണിമൂട് സ്വദേശിയായ സന്ധ്യയുടെ രണ്ടു പെൺമക്കളിൽ ഇളയ കുട്ടിയാണ് മരിച്ചത്. നേമം വിക്ടറി ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ആരതിയാണ് കഴിഞ്ഞ തിങ്കളാഴ്ച ജീവനൊടുക്കിയത്. മകളുടെ ആത്മഹത്യയിൽ അന്വേഷണം വേണമെന്നാണ് അമ്മ വ്യക്തമാക്കുന്നത്. എന്നാൽ ഉപദ്രവിച്ചിട്ടില്ലെന്നാണ് അധ്യാപിക പറയുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ആരതി അവസാനമായി സ്കൂളിൽ എത്തുന്നത്. പ്രധാന അധ്യാപിക വിദ്യാർത്ഥിയുടെ കൈയിൽ മൊബൈൽ ഫോൺ ഉണ്ടെന്ന കാര്യം ആരോപിച്ചുകൊണ്ട് പരസ്യമായി ആരതിയുടെ ബാഗ് തുറന്ന് പരിശോധിച്ചു, എന്നാൽ മൊബൈൽ ഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്ന് അധ്യാപിക സമ്മതിച്ചിരുന്നു. പിന്നാലെ വീട്ടിലെത്തിയ ശേഷം അധ്യാപികയുടെ ഭാഗത്ത് നിന്നും അധിക്ഷേപമുണ്ടായതായി കുട്ടി അമ്മയോടും ചേച്ചിയോടും പറഞ്ഞു.

കഴിഞ്ഞ ഒന്നര വർഷമായി അധ്യാപിക ജാതീയമായി അധിക്ഷേപിച്ചിരുന്നു. സ്വർണ്ണം ധരിച്ചാൽ കളിയാക്കൽ, ജാതീയമായി കളിയാക്കൽ, മറ്റു ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടി സഹപാഠികളുടെ മുന്നിൽ വച്ച് അധിക്ഷേപം തുടങ്ങിയവ ഉണ്ടായിട്ടുണ്ടെന്ന് കുട്ടി പറഞ്ഞിരുന്നതായി അമ്മ വെളിപ്പെടുത്തുന്നു. ഇതിന് ശേഷം തിങ്കളാഴ്ച വിദ്യാർത്ഥി സ്കൂളിൽ പോയില്ല. തലവേദനയാണ് കാരണമെന്ന് അമ്മയോട് പറഞ്ഞു.


ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.


Story Highlights: SC ST Commission seeks report on Suicide of 10th class student

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here