‘370 ദിവസം, 8,600 കിലോമീറ്റർ കാല്‍നടയായി ഹജ്ജ്’; ശിഹാബ് ചോറ്റൂരിന് ജന്മനാട്ടിൽ സ്വീകരണം

കാല്‍നടയായി മക്കയിലെത്തി ഹജ്ജ് നിര്‍വഹിച്ച് തിരിച്ചെത്തിയ ശിഹാബ് ചോറ്റൂരിന് സ്വീകരണം നല്‍കി ജന്മനാട്. 370 ദിവസങ്ങള്‍ കൊണ്ടാണ് ശിഹാബ് ചോറ്റൂര്‍ 8600 കിലോമീറ്റര്‍ താണ്ടി മക്കയിലെത്തിയത്. മലപ്പുറം വളാഞ്ചേരി കഞ്ഞിപ്പുരയിലാണ് ശിഹാബിന് സ്വീകരണമൊരുക്കിയത്.
കഞ്ഞിപ്പുരയിലെ ശിഹാബ് തങ്ങള്‍ സ്‌നേഹാലയമാണ് സ്വീകരണത്തിന് നേതൃത്വം നല്‍കിയത്. ശിഹാബ് ചോറ്റൂര്‍ തന്നെ സ്വീകരണം ഫേസ്ബുക്കിലൂടെ വിഡിയോ പങ്കുവച്ചിരുന്നു. യാത്രയിൽ വിവിധ പ്രയാസങ്ങൾ നേരിട്ടു.കഴിഞ്ഞ വർഷം ജൂൺ രണ്ടിനാണ് ഹജ്ജ് നിർവഹിക്കുന്നതിനായി ശിഹാബ് ചോറ്റൂർ സൗദി അറേബ്യയിലേക്കുള്ള കാൽനട യാത്ര ആരംഭിച്ചത്.
Read Also:‘സുരക്ഷിത നഗരങ്ങള്‍’ ഉള്ള രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാകാന്‍ ഉത്തര്‍പ്രദേശ്; യോഗി ആദിത്യനാഥ്
മദീനയ്ക്കും മക്കയ്ക്കും ഇടയിലുള്ള 440 കിലോമീറ്റർ ദൂരം ഒമ്പത് ദിവസം കൊണ്ട് പിന്നിട്ടു. ഇന്ത്യ, പാകിസ്താൻ, ഇറാൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലൂടെയാണ് സൗദി അറേബ്യയിൽ എത്തിയത്.
സ്വീകരണ പൊതുയോഗത്തിൽ പാണക്കാട് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, കെ.എൻ.എ ഖാദർ, സ്വാമി ആത്മദാസ് യമി, പി സുരേന്ദ്രൻ, ബഷീർ ഫൈസി ദേശമംഗലം തുടങ്ങിയവർ പങ്കെടുത്തു.
Story Highlights: Shihab Chottoor welcomed Home town