Advertisement

ഏക സിവിൽ കോഡ് ബിജെപിയുടെ രഹസ്യ അജണ്ട, വർഗീയ ധ്രുവീകരണത്തിന് ശ്രമം; സീതാറാം യെച്ചൂരി

July 15, 2023
Google News 3 minutes Read
Sitaram Yechuri about inviting congress into Uniform civil code seminar

ഏകസിവില്‍കോഡിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഏകസിവിൽകോഡിന് പിന്നിൽ കേന്ദ്രസർക്കാരിന് പ്രത്യേക രാഷ്ട്രീയ അജണ്ടയെന്ന് യെച്ചൂരി ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. കേന്ദ്ര നീക്കം ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം. വർഗീയ ധ്രുവീകരണത്തിനാണ് ഇപ്പോൾ ഏകസിവിൽകോഡ് നടപ്പാക്കുന്നത്. രാജ്യത്ത് വൈവിധ്യവും ബഹുസ്വരതയും നിലനിർത്തേണ്ടത് അത്യാവശ്യമെന്നും യെച്ചൂരി പറഞ്ഞു.(Sitaram Yechury Inaugurates Anti Uniform Civil Code Seminar)

എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ അനിവാര്യമാണ്. രാജ്യത്തിന്റെ വൈവിധ്യങ്ങളെ അംഗീകരിച്ച പാരമ്പര്യമാണ് നമുക്കുള്ളത്. 2018ൽ നിയമിച്ച നിയമ കമ്മീഷൻ കൃത്യമായ നിലപാടെടുത്തിരുന്നു. ഏക സിവിൽ കോഡ് ബിജെപിയുടെ രഹസ്യ അജണ്ട. ഏകീകരണമെന്ന പേരിൽ ജനാധിപത്യത്തെ ഇല്ലായിമ ചെയ്യാനുള്ള ഗൂഢ ശ്രമം. ലിംഗ സമത്വത്തിന് വ്യക്തി നിയമത്തിൽ മാറ്റം വരുത്തണം, എന്നാൽ അടിച്ചേൽപിക്കരുത്. അതത് വിഭാഗങ്ങളുമായി ചർച്ച നടത്തി വേണം വ്യക്‌തി നിയമം പരിഷ്കരിക്കാനെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

Read Also:‘സുരക്ഷിത നഗരങ്ങള്‍’ ഉള്ള രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാകാന്‍ ഉത്തര്‍പ്രദേശ്; യോഗി ആദിത്യനാഥ്

മധ്യപ്രദേശിൽ പോളിങ് ഏജന്റുമാരുടെ ഒരു യോഗത്തിലാണ് മോദി ഏകസിവിൽകോഡ് നടപ്പിലാക്കുന്നതിന്റെ ആവശ്യകത പരസ്യമായി പറഞ്ഞത്. ഒരു കുടുംബത്തിൽ രണ്ട് നിയമങ്ങൾ പാടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഇന്ത്യയിലെ ഖാസി ഗോത്രവിഭാഗങ്ങളടക്കം വിവിധ വിഭാഗങ്ങളിൽ സ്വത്തവകാശം സംബന്ധിച്ചും വിവാഹം സംബന്ധിച്ചും നിലനിൽക്കുന്നുണ്ട്.

അങ്ങനെയിരിക്കെ ഇപ്പോൾ ഏകസിവിൽകോഡ് കൊണ്ടുവരുന്നതിന്റെ ഉദ്ദേശം വ്യക്തമാണ്. ഹിന്ദു- മുസ്‌ലിം വിഭാഗീയത സൃഷ്‌ടിച്ച് 2024ലെ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ് വിവാദത്തിന് പിന്നിലെന്നും യെച്ചൂരി പറഞ്ഞു.

Story Highlights: Sitaram Yechury Inaugurates Anti Uniform Civil Code Seminar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here