കൊമ്പു മുറിച്ചെടുത്ത ശേഷം കാട്ടാനയെ കുഴിച്ചിട്ട സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി സംശയമെന്ന് വനംമന്ത്രി

ചേലക്കരയിൽ കൊമ്പു മുറിച്ചെടുത്ത ശേഷം കാട്ടാനയെ കുഴിച്ചിട്ട സംഭവത്തിൽ പ്രതി അഖിൽ മോഹൻറെ അറസ്റ്റ് രേഖപ്പെടുത്തി. മൂവാറ്റുപുഴ സബ് ജയിലിലെത്തിയാണ് അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ഥലം ഉടമ റോയി ഉൾപ്പെടെയുള്ള പ്രതികൾക്കായി അന്വേഷണസംഘം ഊർജിതമാക്കി. അതേസമയം സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി സംശയമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
പട്ടിമറ്റത്തുനിന്ന് ആനക്കൊമ്പ് പിടിച്ചെടുത്ത കേസിൽ അഖിൽ മോഹൻ മൂവാറ്റുപുഴ സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്. തുടർന്നാണ് ഇന്ന് 12 മണിയോടെ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ശ്രീദേവി മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘം മൂവാറ്റുപുഴയിൽ എത്തി അഖിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അഖിലിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള അപേക്ഷയും അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയോടെ കോടതി അനുമതിയോടെ അഖിലിനെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. അതേസമയം പഴുതടച്ച അന്വേഷണമാണ് വനംവകുപ്പ് വിജിലൻസ് നടത്തുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു.
അതേസമയം കാട്ടാനയെ കുഴിച്ചിട്ട സ്ഥലം ഉടമ റോയി ഉൾപ്പെടെയുള്ള പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. റോയി കീഴടങ്ങിയേക്കുമെന്ന സൂചനയും ലഭ്യമായിട്ടുണ്ട്.
Story Highlights: Elephant murder investigation ak saseendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here