Advertisement

അമിതമായാൽ കോട്ടുവായയും ആപത്ത്: ഈ രോഗങ്ങളുടെ ലക്ഷണങ്ങളാകാം

July 16, 2023
2 minutes Read
Excessive yawning could be due to these 5 health concerns

ക്ഷീണം, വിരസത അല്ലെങ്കിൽ ഉറക്കം വരുമ്പോൾ കോട്ടുവായ ഇടുന്നത് സാധാരണമാണ്. അമിതമായി ചൂടാകുന്ന തലച്ചോറിനെ തണുപ്പിക്കാൻ കോട്ടുവായ ഒരു പരിധിവര സഹായിച്ചേക്കാം. കൂടാതെ കോട്ടുവായ ഇടുന്നത് നിങ്ങളുടെ ചെവിയിലെ സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. ഓരോ വ്യക്തിയും ഒരു ദിവസം 5 മുതല്‍ 19 തവണ വരെ ഇത്തരത്തില്‍ കോട്ടുവായ ഇടാറുണ്ട്. ദിവസം 100 തവണ വരെ കോട്ടുവായ ഇടുന്നവരും കുറവല്ല. എന്നാൽ അമിതമായാൽ കോട്ടുവായയും ആപത്താണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, 15 മിനിറ്റിനുള്ളിൽ നിങ്ങൾ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ ഇടുന്നുണ്ടെങ്കിൽ, ലളിതമായ ഈ ശാരീരിക പ്രതികരണം ചില ആരോഗ്യ പ്രശ്‌നങ്ങളെയാകും സൂചിപ്പിക്കുന്നത്. അമിതമായ പകല്‍ ഉറക്കത്തിന് കാരണമാകുന്ന ഒബ്സ്ട്രക്റ്റീവ് സ്ലീപ് എപ്നിയ പോലുള്ള ഒരു സ്ലീപ് ഡിസോര്‍ഡറിന്റെ ലക്ഷണമാകാം ഇത്. കോട്ടുവായിടുന്നത് ശരീരത്തിലെ മെറ്റബോളിസവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

സ്ലീപ്പ് അപ്നിയ അല്ലെങ്കിൽ ഉറക്കമില്ലായ്മ:
അമിതമായ കോട്ടുവായിടുന്നതിന് പിന്നിലെ ഏറ്റവും സാധാരണമായ ഘടകങ്ങളിലൊന്നാണ് ഉറക്കക്കുറവ്. സ്ലീപ് അപ്നിയ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ മൂലം ഉറക്കക്കുറവ് അനുഭവപ്പെട്ടേക്കാം. ശ്വാസോച്ഛ്വാസം ആവർത്തിച്ച് നിർത്തുകയും ആരംഭിക്കുകയും ചെയ്യുന്ന ഗുരുതരമായ ഉറക്ക തകരാറാണ് സ്ലീപ്പ് അപ്നിയ. നിങ്ങൾ ഉറക്കെ കൂർക്കം വലിച്ചുറങ്ങുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കിൽ നിങ്ങൾക്ക് സ്ലീപ് അപ്നിയ ഉണ്ടാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രാത്രിയില്‍ നിങ്ങളുടെ ഉറക്കം പൂര്‍ത്തിയായില്ലെങ്കില്‍ അടുത്ത ദിവസം നിങ്ങള്‍ക്ക് വളരെ ക്ഷീണം അനുഭവപ്പെടുകയും നിങ്ങള്‍ കൂടുതല്‍ കോട്ടുവായ ഇടുകയും ചെയ്യും. പകല്‍ സമയത്ത് അമിതമായി ഉറങ്ങുന്നവരിലും കോട്ടുവായ കൂടുതലായി ഉണ്ടാകാറുണ്ട്.

മെഡിക്കേഷൻ:
മരുന്നുകൾ കഴിക്കുന്നവരിൽ പലപ്പോഴും കോട്ടുവായ ഇടൽ കൂടുതലായിരിക്കും. ചില മരുന്നുകൾ ക്ഷീണവും മയക്കവും ഉണ്ടാക്കുന്നവയുമാണ്. അലർജി മരുന്നുകൾ, ആന്റീ ഡിപ്രസന്റ്‌സ്, വേദനസംഹാരികൾ തുടങ്ങിയവ ഉപയോഗിക്കുന്നവരിൽ ഇടക്കിടെ കോട്ടുവായ ഉണ്ടാകാറുണ്ട്. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം അത്തരം മരുന്നുകൾ കഴിക്കുക. കോട്ടുവായ ഹൈപ്പോഗ്ലൈസീമിയയുടെ ആദ്യകാല ലക്ഷണമാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറവാണെങ്കില്‍ കോട്ടുവായ് ഇടാന്‍ തുടങ്ങും. അമിതമായ കോട്ടുവായ അനുഭവപ്പെടുകയാണെങ്കിൽ വൈദ്യസഹായം തേടണം.

ബ്രെയിൻ ഡിസോർഡർ:
അമിതമായ കോട്ടുവായ ബ്രെയിൻ ഡിസോർഡറിൻ്റെ സൂചനയായിരിക്കാം. പാർക്കിൻസൺസ് രോഗം, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, മൈഗ്രെയ്ൻ തലവേദന തുടങ്ങിയ അവസ്ഥകൾ അമിതമായ കോട്ടുവായക്ക് കാരണമാകും.

ഉത്കണ്ഠ അല്ലെങ്കിൽ സമ്മർദ്ദം:
ഉയർന്ന അളവിലുള്ള ആശങ്കകൾ ഉള്ളവരിൽ കോട്ടുവാ ഇടാനുള്ള സാധ്യത കൂടുതലാണ്. ഇത് ശ്വസനവ്യവസ്ഥയെയും ഹൃദയത്തെയും രക്തസമ്മർദ്ദമുണ്ടാക്കുന്ന അവസ്ഥയും ഉണ്ടാക്കുന്നു. ഉത്കണ്ഠയോ സമ്മർദ്ദമോ അനുഭവപ്പെടുമ്പോൾ കോട്ടുവായ വിടുന്നത് പിരിമുറുക്കത്തെ നേരിടാനുള്ള ഒരു മാർഗമാണെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഹൃദയാഘാതം:
പലപ്പോഴും കോട്ടുവായ ഹൃദയാഘാതത്തിന്റെ ലക്ഷണമായും കണക്കാക്കുന്നു. അധികമായി കോട്ടുവായ ഇടുന്നത് ഹൃദയത്തിന് ചുറ്റുമുള്ള രക്തസ്രാവത്തെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നു,​ പലപ്പോഴും പ്രമേഹരോഗികളിൽ അമിതമായി കോട്ടുവാ ഇടുന്നത് രക്തത്തില ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന അവസ്ഥയായ ഹൈപ്പോഗ്ലൈസീമിയയുടെ പ്രാഥമിക സൂചനയായിരിക്കാം. ഇത് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണമല്ല, അതിനാൽ പരിഭ്രാന്തരാകേണ്ടതില്ല. കൂടാതെ ബ്രെയിൻ ട്യൂമർ ഉള്ള ആളുകളിൽ കോട്ടുവാ അധികമായി ഉണ്ടാകാറുണ്ട്.

കരൾ രോഗത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാണ് കോട്ടുവായ. ക്ഷീണവും തളർച്ചയും ഇവരിൽ കൂടുതലായിരിക്കും. ചുരുക്കത്തിൽ കോട്ടുവായ നിസാരക്കാരനല്ല. അത് സൂക്ഷിക്കണ്ട ഒന്നാണ്.

Story Highlights: Excessive yawning could be due to these 5 health concerns

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top