ഇടുക്കി നെടുങ്കണ്ടത്ത് ദേവാലയം കുത്തി തുറന്ന് മോഷണം

ഇടുക്കി നെടുങ്കണ്ടത്ത് ദേവാലയം കുത്തി തുറന്ന് മോഷണം. നെടുങ്കണ്ടം സന്യാസിഓട തെക്കേകുരിശുമല സെൻ്റ് പോൾസ് സി എസ് ഐ പള്ളിയിലാണ് മോഷണം നടന്നത്. പള്ളിക്ക് ഉള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണം അപഹരിച്ചു. രാവിലെ ആരാധനയ്ക്കായി പള്ളി തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഏകദേശം 20,000 രൂപയോളം നഷ്ടപ്പെട്ടു എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. 2000, 500 നോട്ടുകൾ മാത്രമാണ് മോഷണം നടന്നത്.
Story Highlights: idukki nedumkandam theft church
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here