എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിന്

എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും. ഇതുവരെ 33 തവണ മാറ്റിവെച്ച കേസ് ഈ മാസം 18ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. (SNC lavalin case to new bench)
ജസ്റ്റിസ് സി.ടി. രവി കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്താരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐ ഹര്‍ജിയും വൈദ്യുതി ബോര്‍ഡ് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരന്‍ നായര്‍, ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് എന്‍ജീനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ ഇളവുവേണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
Story Highlights: SNC lavalin case to new bench
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here