കടല്‍ തീരത്ത് കളിച്ചും ചിരിച്ചും മസ്‌കും സക്കര്‍ബര്‍ഗും; വൈറലായി എഐ ചിത്രങ്ങള്‍

ത്രെഡ്‌സ് ആപ്പ് വരുന്നതിന് മുന്‍പും വന്നതിന് ശേഷവും മെറ്റാ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗും ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌കും തമ്മില്‍ നടക്കുന്ന വാക്‌പോര് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു. ഇരുവരും തമ്മിലുള്ള പോരാട്ടം ഒന്നവസാനിച്ചിരുന്നേല്‍ എന്ന് ആഗ്രഹിച്ചിരുന്ന നിരവധി പേരുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഇരുവരുടെയും പോരാട്ടം അവസാനിപ്പിച്ച് കടല്‍ തീരത്ത് ഉല്ലസിച്ച് നടക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.(AI-Generated Pics Of Elon Musk Mark Zuckerberg Goes Viral)
മാര്‍ക്ക് സക്കര്‍ബര്‍ഗും ഇലോണ്‍ മസ്‌കും ബീച്ചിലൂടെ കൈ പിടിച്ച് നടക്കുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. സംഭവം യാഥാര്‍ഥ്യമല്ലെന്നതാണ് മറ്റൊരു വസ്തുത. വൈറലായ ചിത്രങ്ങള്‍ എഐ ഉപയോഗിച്ചാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇവര്‍ തമ്മിലുള്ള പോരാട്ടം ശുഭപര്യവസായി ആയി അവസാനിച്ചുവെന്ന എന്ന കുറിപ്പോടെ കടല്‍ തീരത്തിലൂടെ ഇരുവരും കൈ പിടിച്ച് നടക്കുന്നതും കെട്ടിപ്പിടിക്കുന്നതുമായ ചിത്രങ്ങളാണ് പോസ്റ്റില്‍ പങ്കുവെച്ചിരിക്കുന്നത്. ഇരുവരും കടല്‍ത്തീരത്ത് വെള്ളം തെറിപ്പിച്ച് നടക്കുന്ന ചിത്രങ്ങളും പോസ്റ്റിലുണ്ട്. സര്‍ ഡോഗ് ഓഫ് ദി കോയിന്‍ എന്ന സോഷ്യല്‍ മീഡിയ ഉപയോക്താവാണ് ചിത്രങ്ങള്‍ എഐ സഹായത്തോടെ നിര്‍മ്മിച്ചെടുത്തിരിക്കുന്നത്.
Story Highlights: AI-Generated Pics Of Elon Musk Mark Zuckerberg Goes Viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here