Advertisement

നാളത്തെ എൻ ഡി എ യോഗത്തിൽ 38 ഘടക കക്ഷികൾ പങ്കെടുക്കും; ജെ പി നദ്ദ

July 17, 2023
3 minutes Read
BJP Claims NDA Has Support Of 38 Parties, Will Attend Big Meet Tomorrow

നാളത്തെ എൻ ഡി എ യോഗത്തിൽ 38 ഘടക കക്ഷികൾ പങ്കെടുക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കും. വികസന അജണ്ട ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും ജെ പി നദ്ദ പറഞ്ഞു. (BJP Claims NDA Has Support Of 38 Parties, Will Attend Big Meet Tomorrow)

അജണ്ട അംഗീകരിക്കുന്ന പാർട്ടികൾക്ക് യോഗത്തിൽ പങ്കെടുക്കാം. പ്രതിപക്ഷത്തിന്റേത് വെറും ഫോട്ടോ ഓപ്പർച്യുനിറ്റി. അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം തുടരുമെന്നും നദ്ദ പറഞ്ഞു.

കേന്ദ്രം ഭരിക്കുന്ന ബിജെപിയെ നേരിടാൻ 26 പ്രതിപക്ഷ പാർട്ടികൾ ബെംഗളൂരുവിൽ യോഗം ചേരുന്നതിന്റെ പശ്ചാത്തലത്തിലാണ് യോഗം. എൻഡിഎയുടെ വ്യാപ്തി വർഷങ്ങളായി വർധിച്ചതായി ബിജെപി അധ്യക്ഷൻ ജെപി നദ്ദ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read Also:വിലയോ തുച്ഛം ഗുണമോ മെച്ചം; സാംസങ്ങിന്റെ ‘മോണ്‍സ്റ്റര്‍’ എത്തി

പുതിയ സഖ്യങ്ങൾ വരാനും ഭരണ കൂട്ടുകെട്ടിൽ നിന്ന് പുറത്തുപോയവരെ തിരിച്ചുപിടിക്കാനും ഭരണകക്ഷി കഴിഞ്ഞ ആഴ്‌ചകളിലും മാസങ്ങളിലും ഓവർടൈം പ്രവർത്തിച്ചതിനാൽ നിലവിലുള്ളതും പുതിയതുമായ ബിജെപി സഖ്യകക്ഷികളുടെ സാന്നിധ്യം എൻഡിഎ യോഗത്തിൽ കാണുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: BJP Claims NDA Has Support Of 38 Parties, Will Attend Big Meet Tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top