യാത്രക്കാരന്റെ മൊബൈൽ പൊട്ടിത്തെറിച്ചു, എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി
ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ടേക്ക് ഓഫിനിടെ യാത്രക്കാരന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് വിമാനം ഉദയ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കിയത്. അതേസമയം സാങ്കേതിക പരിശോധനകൾക്ക് ശേഷം വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ 470 നമ്പർ വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. വിമാനം പറന്നുയരുന്നതിനിടെ യാത്രക്കാരന്റെ മൊബൈൽ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് അടിയന്തരമായി ഇറക്കിയതെന്നാണ് സൂചന. 140 യാത്രക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.
Story Highlights: Delhi-bound Air India flight makes emergency landing after cell phone explodes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here