Advertisement

വികസനത്തിനും ജനനന്മയ്ക്കും വേണ്ടി നിലകൊണ്ട നേതാവ്; ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് എം.എ യൂസഫലി

July 18, 2023
2 minutes Read
M A Yusuff Ali condoles demise of Oommen Chandy

ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ ജനകീയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. രാഷ്ട്രീയ നേതാവ്, മന്ത്രി, മുഖ്യമന്ത്രി എന്നീ നിലകളില്‍ കേരളത്തിന്റെ വികസനത്തിനും ജനങ്ങളുടെ നന്മയ്ക്കും വേണ്ടി എന്നും ഉമ്മന്‍ചാണ്ടി നിലകൊണ്ടു. പതിറ്റാണ്ടുകളായുള്ള സ്‌നേഹബന്ധവും സൗഹൃദവുമാണ് ഉമ്മന്‍ചാണ്ടിയുമായി ഉണ്ടായിരുന്നതെന്നും എം എ യൂസഫലി പറഞ്ഞു.

‘കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടര്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍, സ്മാര്‍ട്ട് സിറ്റി പ്രത്യേക ക്ഷണിതാവ് എന്നീ നിലകളില്‍ ഉമ്മന്‍ചാണ്ടിയുമായി വളരെ അടുത്ത് ഇടപഴകാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ജനകീയനും മനുഷ്യസ്‌നേഹിയുമായ ഒരു ഭരണാധികാരികൂടിയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ജനസമ്പര്‍ക്ക പരിപാടി ഇതിനൊരു ഉദാഹരണമാണ്. തളരാതെ മണിക്കൂറുകളോളം പ്രവര്‍ത്തിച്ച് ദുരിതമനുഭവിക്കുന്ന അസംഖ്യം ആളുകള്‍ക്കാണ് ഇതിലൂടെ അദ്ദേഹം ആശ്വാസം പകര്‍ന്നതെന്ന് യൂസഫലി ഓര്‍മിച്ചു.

Read Also: വികസനത്തിലൂടെ സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റിയ നേതാവ്; നടക്കില്ലെന്ന് കരുതിയ വൻകിട പദ്ധതികളുടെ അമരക്കാരൻ

ഐക്യരാഷ്ട്ര സഭ ആഗോളതലത്തില്‍ പൊതുസേവനത്തിനു നല്‍കുന്ന പുരസ്‌കാരം 2013 ല്‍ മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചത് ഈ ജനസമ്പര്‍ക്ക പരിപാടിക്കായിരുന്നു എന്നത് അഭിമാനാര്‍ഹമാണ്. ഭരണനേതൃത്വത്തില്‍ ഇല്ലാത്തപ്പോഴും ജനക്ഷേമപരമായ അനേകം കാര്യങ്ങളാണ് അദ്ദേഹം ഏറ്റെടുത്ത് നടത്തിയത്. ജനങ്ങള്‍ക്ക് വേണ്ടി വിശ്രമമില്ലാതെ ജനങ്ങളോടൊപ്പം പ്രവര്‍ത്തിച്ച കേരളത്തിന്റെ ജനകീയനായ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു..’. യൂസഫലി അനുസ്മരിച്ചു.

Story Highlights: M A Yusuff Ali condoles demise of Oommen Chandy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top