ഉത്തരാഖണ്ഡിൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് 15 മരണം

ഉത്തരാഖണ്ഡിൽ വൻ അപകടം. ചമോലി നഗരത്തിലെ മലിനജല ശുദ്ധീകരണ പ്ലാന്റിന് സമീപത്തെ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് 15 പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. മരിച്ചവരിൽ ഒരു പൊലീസുകാരനും മൂന്ന് ഹോം ഗാർഡുകളും ഉൾപ്പെടുന്നു. നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. അളകനന്ദ നദിക്ക് സമീപമായിരുന്നു അപകടം. മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്.
നമാമി ഗംഗ പദ്ധതിയുടെ സ്ഥലത്താണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. നമാമി ഗംഗ പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ചമോലി എസ്പി പർമേന്ദ്ര ഡോവൽ അറിയിച്ചു. അപകടത്തിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Story Highlights: 15 Die Of Electrocution As Transformer Bursts Near River In Uttarakhand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here