കായംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ

കായംകുളത്ത് ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗം കുത്തേറ്റു മരിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗം പുതുപ്പള്ളി വേലശ്ശേരി തറയിൽ അമ്പാടിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് ആറുമണിക്കാണ് ഒരു സംഘം ചേർന്ന് ആക്രമിച്ചത്. കഴുത്തിൽ കുത്തേറ്റ അമ്പാടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗുണ്ടാ സംഘത്തലവൻ ലിജു ഉമ്മന്റെ സംഘത്തിൽ പെട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ദേവികുളങ്ങര പഞ്ചായത്ത് ഹർത്താലിനും ഡിവൈഎഫ്ഐ ആഹ്വാനം ചെയ്തു.
Story Highlights: 2 in custody Kayamkulam DYFI murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here