Advertisement

ഗോവ ഫിലിം ഫെസ്റ്റിവലിൽ വെബ് സീരീസിനുള്ള പുതിയ പുരസ്കാര വിഭാഗം; പ്രഖ്യാപിച്ച് അനുരാഗ് താക്കൂർ

July 19, 2023
3 minutes Read
anurag-thakur-announces-new-award-category-for-web-series-for-goa-iffi-2023

ഈ വർഷം മുതൽ ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച വെബ് സീരീസിന് പുരസ്കാരം നൽകുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ. ഐഎഫ്എഫ്ഐയിൽ പുതിയ മത്സരവിഭാ​ഗം മന്ത്രി ഇന്നലെ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.(Anurag Thakur Announces New Award Category for IFFI 2023)

ദൃശ്യ മേഖലയിൽ ഏറെ കഴിവുള്ളവരുള്ള ഇടമാണ് ഇന്ത്യ. ലോകത്തെ നയിക്കാൻ തയ്യാറുള്ള, ഒരു കോടി സ്വപ്നങ്ങളുള്ള, ഉയർച്ചയും അഭിലാഷവുമുള്ള ഒരു പുതിയ ഇന്ത്യയുടെ കഥ പറയാൻ ഞാൻ നിങ്ങളെ സ്വാ​ഗതം ചെയ്യുന്നു. കലാപരമായ മികവ്, മികച്ച കഥപറച്ചിൽ, സാങ്കേതിക വൈദഗ്ധ്യം, സ്വാധീനം എന്നിവ ഉൾക്കൊള്ളുന്ന വെബ് സീരീസുകൾ 2023 ​ഗോവ ഐഎഫ്എഫ്ഐയിൽ പ്രദർശിപ്പിക്കും. ഏതെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമിൽ സംപ്രേക്ഷണം ചെയ്യുന്ന യഥാർത്ഥ വെബ് സീരീസിനാണ് പുരസ്കാരം നൽകുന്നത്.

Read Also: 95 കുടുംബങ്ങള്‍ക്ക് ജീവിതം നല്‍കിയ ‘ഉമ്മന്‍ചാണ്ടി കോളനി’ക്ക് ഇനി നാഥനില്ല

ഇന്ത്യയിലെ ഒടിടി മേഖലയെ പ്രോത്സാഹിപ്പിക്കുക, പുതിയ സൃഷ്ടികൾ ഉണ്ടാകുക, ഇന്ത്യൻ ഭാഷകളിലെ ഉള്ളടക്കം പ്രോത്സാഹിപ്പിക്കുക, അസാധാരണമായ കഴിവുകളെ തിരിച്ചറിയുക, ഒടിടി വ്യവസായത്തിന്റെ വളർച്ചയും നവീകരണവും പ്രോത്സാഹിപ്പിക്കുക എന്നീ കാര്യങ്ങളാണ് പുരസ്കാരം ലക്ഷ്യമിടുന്നതെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

Story Highlights: Anurag Thakur Announces New Award Category for IFFI 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top