Advertisement

ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ നടത്തിയ അപകീർത്തികരമായ പരാമർശം; വി.പി സാനുവിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അപേക്ഷ

July 19, 2023
Google News 2 minutes Read
contempt of court petition against vp sanu

ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനുവിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ. കൊല്ലം സ്വദേശിയായ അഭിഭാഷകനാണ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് അപേക്ഷ നൽകിയത്. കോടതിയലക്ഷ്യ നടപടിക്കനുമതി തേടി എ.ജി.ക്കും അപേക്ഷ നൽകിയിട്ടുണ്ട്. ജഡ്ജിക്കെതിരായ പരാമർശം കോടതിയലക്ഷ്യപരമെന്നും നടപടി വേണമെന്നുമാണ് ആവശ്യം. ( contempt of court petition against vp sanu )

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേന്ദ്ര സർക്കാരിന് വിധേയപ്പെടുന്നുവെന്നായിരുന്നു സാനുവിന്റെ പരാമർശം.
സുപ്രിംകോടതിയിലെ മുൻ ജഡ്ജിമാരേപ്പോലെ ദേവൻ രാമചന്ദ്രൻ കേന്ദ്ര സർക്കാരിന് വിധേയപ്പെട്ട് പ്രവർത്തിക്കുന്നതുകൊണ്ടാണ് ഡിവിഷൻ ബെഞ്ച് അദ്ദേഹത്തിന്റെ ഇടത് വിരുദ്ധ ഉത്തരവുകൾ തിരുത്തുന്നതെന്നും സാനു പറഞ്ഞിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധിന്യായങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും സ്ഥാനമാനങ്ങൾക്ക് വേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നതെന്ന് വിരമിച്ച് കഴിഞ്ഞ് മാത്രമേ പറയാൻ കഴിയൂ എന്നും വി.പി സാനു പറഞ്ഞിരുന്നു.

Story Highlights: contempt of court petition against vp sanu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here