ഓര്‍മകളില്‍ ഉമ്മന്‍ചാണ്ടി; അവസാനമായി ഒന്ന് കാണാന്‍ അപരന്‍ വി. വി നാരായണവാര്യര്‍

ഉമ്മന്‍ചാണ്ടിയുടെ അപരനെന്ന പേരില്‍ അറിയപ്പെടുന്ന ഒരാളുണ്ട് വയനാട് സ്വദേശിയായ വി വി നാരായണവാര്യര്‍. എപ്പോഴും തന്നെ കരുതലോടെ ചേര്‍ത്തുപിടിച്ച ഉമ്മന്‍ചാണ്ടിയെ ഓര്‍മ്മിക്കുകയാണ് കോണ്‍ഗ്രസ് നേതാവുകൂടിയായ ഇദ്ദേഹം. ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ നാരായണവാര്യരും കോട്ടയത്തേക്കെത്തും.
അകലെനിന്ന് നോക്കുമ്പോള്‍ ആരും ഒന്നു ശങ്കിച്ചുപോകുന്ന തരത്തില്‍ അത്രയും സാമ്യമാണ് ഉമ്മന്‍ചാണ്ടിയുടെ മുഖവുമായി നാരായണ വാര്യര്‍ക്കുള്ളത്. വയനാട് തിരുനെല്ലി തൃശ്ശിലേരി പ്ലാമൂല സ്വദേശിയാണ് നാരായണ വാര്യര്‍. ഉമ്മന്‍ചാണ്ടിയെ പലകുറി നേരില്‍ കണ്ടിട്ടുള്ള ഇദ്ദേഹം, അപരനെന്ന പരിഗണന നല്‍കി തന്നെ പലപ്പോഴും ചേര്‍ത്തുനിര്‍ത്തിയ വ്യക്തിയാണ് ഉമ്മന്‍ചാണ്ടിയെന്ന് ഓര്‍മ്മിക്കുന്നു.
ഉമ്മന്‍ചാണ്ടിയെ പോലെ വിദ്യാര്‍ത്ഥി രാാഷ്ട്രീയത്തിലൂടെയാണ് കോണ്‍ഗ്രസ് നേതൃ നിരയിലേക്ക് നാരായണ വാര്യരും എത്തുന്നത്. മാനന്തവാടി ബ്ലോക്ക് പ്രസിഡന്റും ഡിസിസി സെക്രട്ടറിയും കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗവുമൊക്കെയായി പ്രവര്‍ത്തിച്ചയാളാണ് 75കാരനായ നാരായണന്‍. മലബാര്‍ ദേവസ്വം ബോര്‍ഡംഗമായിരുന്നു. രൂപഭാവത്തില്‍ ഉമ്മന്‍ചാണ്ടിയുടെ തനിപ്പകര്‍പ്പായതിനാല്‍ നിരവധി ആദരവും ലഭിച്ചിട്ടുണ്ട്.
Story Highlights: Oommen chandy dupe V V Narayana warrier
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here