ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ ഭീഷണി; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . ഇന്ന് ( ജൂലൈ 19 ) നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.(Rain Alert in Kerala)
നിലവിൽ രൂപപ്പെട്ടിരിക്കുന്നത് ചക്രവാതച്ചുഴിയാണ്. ഇത് ന്യൂനമർദ്ദമാകാൻ സാധ്യതയുള്ളതിനാലാണ് കേരളത്തിൽ മഴ ലഭിച്ചേക്കുക. കേരളത്തിൽ 22ആം തിയതി വരെ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിക്കുന്നത്.
Read Also: 95 കുടുംബങ്ങള്‍ക്ക് ജീവിതം നല്കിയ ‘ഉമ്മന്‍ചാണ്ടി കോളനി’ക്ക് ഇനി നാഥനില്ല
22 വരെയുള്ള മഴ സാധ്യതകൾ ഇങ്ങനെയാണ്. വരും ദിവസങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകൾ ഇങ്ങനെ
19-07-2023 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
20-07-2023 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
21-07-2023 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
22-07-2023 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
Story Highlights: Rain Alert in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here