Advertisement

‘അച്ഛനെ നഷ്ടപ്പെട്ട പതിനേഴുകാരനെ തലോടി ആശ്വസിപ്പിച്ചയാൾ’ ജനങ്ങൾക്കിടയിൽ ജീവിച്ച ഉമ്മൻ ചാണ്ടി: ടിപി ചന്ദ്രശേഖരന്റെ മകൻ

July 20, 2023
Google News 2 minutes Read
tp-chandrashekarans-son-abhinand-on-the-memories-of-oommen-chandy

അച്ഛനെ നഷ്ടപ്പെട്ട് സ്തംഭിച്ചു നിൽക്കുന്ന ഒരു 17 വയസ്സുകാരന്റെ തലയിൽ തലോടി ആശ്വസിപ്പിച്ച ഒരാളാണ് ഉമ്മൻ ചാണ്ടിയെന്ന് ടി പി ചന്ദ്രശേഖരന്റെ മകൻ അഭിനന്ദ്. വർഷങ്ങൾക്ക് മുമ്പ് പിതാവ് കൊല്ലപ്പെട്ട സമയം ഉമ്മൻ ചാണ്ടി തന്നെ ഏറെ ആശ്വസിപ്പിച്ചുവെന്നും അതിന് ശേഷം നിരവധി തവണ അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും അഭിനന്ദ് ഫേസ്ബുക്കിൽ കുറിക്കുന്നു. ഏറ്റവും കരുതലും സ്നേഹവുമുള്ള ജനകീയ നേതാവാണ് അദ്ദേഹമെന്നും അഭിനന്ദ് ഫേസ്ബുക്കിൽ കുറിച്ചു.(TP Chandrashekarans son on memories of oommen chandy)

ഒരു സുഹൃത്ത് പറഞ്ഞു കേട്ടിട്ടുണ്ട്. ഒരിക്കൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോൾ ഒരു ഫയൽ അദ്ദേഹത്തെ കൊണ്ട് ഒപ്പിടിപ്പിക്കാൻ അദ്ദേഹത്തിന്റെ ഓഫീസിൽ പോയി. സമയം രാവിലെ ആറ് മണി. ഫയലുകൾ പരിശോധിക്കുന്ന തിരക്കിൽ ആണ് അദ്ദേഹം. സീറ്റിൽ ഇരുന്നല്ല, ടേബിളിന് ചുറ്റും നടന്ന് ഫയലുകൾ പരിശോധിക്കുകയാണ്.

Read Also: ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവം; നടൻ വിനായകനെതിരെ കേസെടുത്ത് പൊലീസ്

നേരത്തെ കാര്യങ്ങൾ അറിയിച്ചത് കൊണ്ട് സുഹൃത്തിനെ കണ്ട ഉടൻ ഫയൽ ഒന്ന് പരിശോധിച്ചു ഒന്ന് കുനിയാൻ പറഞ്ഞ് സുഹൃത്തിന്റെ മുതുകിൽ ഫയൽ വെച്ച് ഒപ്പിട്ട് കൊടുത്തു. ഇത്രയും സിമ്പിളായ ഒരു മുഖ്യമന്ത്രി, ഒരു ജന നേതാവ്, മാതൃകയാണ് ഇന്നത്തെ കാലത്ത്. അദ്ദേഹത്തിന്റെ പതിറ്റാണ്ടുകൾ നീണ്ട പൊതുജീവിതത്തിൽ എത്രയോ ആയിരം മനുഷ്യർ ആ കരുതലും കാരുണ്യവും അനുഭവിച്ചിട്ടുണ്ടെന്നതിന്റെ നേർക്കാഴ്ച്ചയാണ് അദ്ദേഹത്തിന്റെ അന്ത്യയാത്രയിൽ ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ ജനങ്ങൾക്ക് വേണ്ടിയും ജനങ്ങൾക്കിടയിലും ജീവിച്ച ഒരു വലിയ മനുഷ്യനെന്നും അഭിനന്ദ് ഫേസ്ബുക്കിൽ കുറിച്ചു.

അഭിനന്ദ് ആർ ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

2012 മെയ് 5 വൈകുന്നേരം, അച്ഛനെ നഷ്ടപ്പെട്ട് സ്തംഭിച്ചു നിൽക്കുന്ന ഒരു 17 വയസ്സുകാരന്റെ തലയിൽ തലോടി ആശ്വസിപ്പിച്ച ഒരാൾ, വേറെ ആരും അല്ല അന്നത്തെ കേരളത്തിന്റെ ജനകീയനായ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി. ആദ്യമായി അദ്ദേഹത്തെ കാണുന്നത് അന്നാണ്. അതിന് ശേഷം ഒരുപാട് തവണ കണ്ടിട്ടുണ്ട്. പക്ഷേ ഇത്രയും കരുതലും സ്നേഹവും ഉള്ള ഒരു ജന നേതാവിനെ, ഒരു മുഖ്യമന്ത്രിയെ കണ്ടിട്ടില്ല.

ഒരുപാട് കേട്ടിട്ടുണ്ട്, ഏത് പാതിരാത്രി ആയാലും പരാതിയോ സഹായമോ ആയി ചെല്ലുന്ന ഏത് സാധാരണക്കാരനെയും വിളിച്ചു വീട്ടിൽ ഇരുത്തി ഒരു ചായ ആവാലോ എന്ന് ചോദിച്ചു അവരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന ഒരു ഒരു നേതാവ്. ഇത്രയും ജനസമ്മതനായ നേതാവ്, ഒരു മുഖ്യമന്ത്രി, ജനങ്ങളിൽ നിന്ന് അകലാതെ, ഏത് വിഭാഗങ്ങളിൽ പെട്ടവരെയും രാവെന്നോ പകലെന്നോ ഇല്ലാതെ അവരുടെ കൂടെ നിൽക്കുന്ന ഒരു നേതാവ്. കമ്മ്യൂണിസ്റ്റുകാരെ പറ്റി പറയും ജനങ്ങളുടെയും തൊഴിലാളികളുടെയും ഒപ്പം നിക്കുന്നവരാണെന്ന്. എന്നാൽ ഇന്നത്തെ സോ കോൾഡ് കമ്മ്യൂണിസ്റ്റ് നേതാക്കൾ കണ്ട് പഠിക്കേണ്ട ഒരു വ്യക്തിത്വമാണ് ശ്രീ ഉമ്മൻ ചാണ്ടി.

ഒരു സുഹൃത്ത് പറഞ്ഞു കേട്ടിട്ടുണ്ട്. ഒരിക്കൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോൾ ഒരു ഫയൽ അദ്ദേഹത്തെ കൊണ്ട് ഒപ്പിടിപ്പിക്കാൻ അദ്ദേഹത്തിന്റെ ഓഫീസിൽ പോയി. സമയം രാവിലെ ആറ് മണി. ഫയലുകൾ പരിശോധിക്കുന്ന തിരക്കിൽ ആണ് അദ്ദേഹം. സീറ്റിൽ ഇരുന്നല്ല, ടേബിളിന് ചുറ്റും നടന്ന് ഫയലുകൾ പരിശോധിക്കുകയാണ്. നേരത്തെ കാര്യങ്ങൾ അറിയിച്ചത് കൊണ്ട് സുഹൃത്തിനെ കണ്ട ഉടൻ ഫയൽ ഒന്ന് പരിശോധിച്ചു ഒന്ന് കുനിയാൻ പറഞ്ഞ് സുഹൃത്തിന്റെ മുതുകിൽ ഫയൽ വെച്ച് ഒപ്പിട്ട് കൊടുത്തു. ഇത്രയും സിമ്പിളായ ഒരു മുഖ്യമന്ത്രി, ഒരു ജന നേതാവ്, മാതൃകയാണ് ഇന്നത്തെ കാലത്ത്. അദ്ദേഹത്തിന്റെ പതിറ്റാണ്ടുകൾ നീണ്ട പൊതുജീവിതത്തിൽ എത്രയോ ആയിരം മനുഷ്യർ ആ കരുതലും കാരുണ്യവും അനുഭവിച്ചിട്ടുണ്ടെന്നതിന്റെ നേർക്കാഴ്ച്ചയാണ് അദ്ദേഹത്തിന്റെ അന്ത്യയാത്രയിൽ ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ ജനങ്ങൾക്ക് വേണ്ടിയും ജനങ്ങൾക്കിടയിലും ജീവിച്ച ഒരു വലിയ മനുഷ്യൻ.

Story Highlights: TP Chandrashekarans son on memories of oommen chandy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here