Advertisement

ശിവമോഗയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വൈദികൻ അറസ്റ്റിൽ

July 21, 2023
Google News 2 minutes Read
Church Priest Held For Minor Girl's Abuse In Karnataka's Shivamogga

കർണാടകയിലെ ശിവമോഗ ജില്ലയിൽ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫാദർ ഫ്രാൻസിസ് ഫെർണാണ്ടസിനെ കോട്ട പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ പെൺകുട്ടിയെ ജാതീയമായി അധിക്ഷേപിച്ചതായും പരാതിയുണ്ട്.

ബഞ്ചാര സമുദായത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. സേക്രഡ് ഹാർട്ട് കോളജിലെ അധ്യാപകനായ വൈദികൻ വിദ്യാർത്ഥിയായ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. പെൺകുട്ടികളെ ശല്യം ചെയുന്നത് വൈദികൻ്റെ പതിവാണെന്ന് ബഞ്ചാര സമുദായ പ്രവർത്തകനായ ഗിരീഷ് ആരോപിച്ചു.

അതേസമയം വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Story Highlights: Church Priest Held For Minor Girl’s Abuse In Karnataka’s Shivamogga

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here