‘പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഉടൻ’; ചര്‍ച്ചചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് ഉടനെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനൊപ്പം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പും നല്‍കാന്‍ സാധ്യതയുണ്ട്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഉപതെരഞ്ഞെടുപ്പുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ നീങ്ങാനാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ ധാരണ.(CPIM Discussion About Puthuppally Byelection)
കഴിഞ്ഞ രണ്ടുതവണയും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക്ക് സി.തോമസിന്‍റെ പേരുതന്നെയാകും ഇത്തവണയും സിപിഐഎം ആലോചനയില്‍ ആദ്യം ഉയരുന്നത്. അടുത്തമാസം 4, 5, 6 തീയതികളില്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങള്‍ ഡല്‍ഹിയില്‍ ചേരുന്നുണ്ട്.
Read Also: ‘1984 ലെ അടിയൊഴുക്കുകൾ തൊട്ട് 2023 ലെ നൻപകൽ വരെ’; ദി ബെസ്റ്റ് ആക്ടർ ”മമ്മൂട്ടി”
പിന്നാലെ ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാകും. അതിനു ശേഷമാകും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളെന്നാണ് സൂചന. ഇതേസമയം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുപിന്നാലെ പാര്‍ട്ടിയില്‍ വീണ്ടും സജീവമായ ഇ.പി.ജയരാജന്‍ ഇന്ന് സെക്രട്ടേറിയറ്റില്‍ പങ്കെടുത്തു.
Story Highlights: CPIM Discussion About Puthuppally Byelection