Advertisement

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഇന്ത്യൻ ഓവർസീസ് ബഹ്‌റൈൻ അനുശോചന പരിപാടി സംഘടിപ്പിച്ചു

July 21, 2023
2 minutes Read

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഇന്ത്യൻ ഓവർസീസ് ബഹ്‌റൈൻ അനുശോചന പരിപാടി സംഘടിപ്പിച്ചു. ഐ ഓ സി ജനറൽ സെക്രട്ടറി ബഷീർ അമ്പലയിയുടെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ ചടങ്ങിൽ ഐ ഓ സി ഓർഗനൈസിംഗ് സെക്രട്ടറി ഖുർഷിദ് ആലം സ്വാഗതവും വർക്കിങ് കമ്മറ്റി അംഗം അനസ് റഹിം നന്ദിയും പറഞ്ഞു.

ഡോ. പിവി ചെറിയാൻ, പ്രവാസി അവാർഡി സമ്മാൻ ജേതാവും മുതിർന്ന മാധ്യമ പ്രവർത്തകനുമായ സോമൻ ബേബി,മുൻ കേരളീയ സമാജം പ്രസിഡന്റ് കെ ജനാർദ്ദനൻ,ഐ.വൈ.സി.സി പ്രസിഡന്റ് ഫാസിൽ വട്ടോളി, സെക്രട്ടറി അലൻ ഐസക്ക്,വേൾഡ് മലയാളി കൗൺസിൽ പ്രതിനിധി ജിജു മുതിർന്ന പ്രവാസ കോൺഗ്രസ് പ്രവർത്തകൻ അജിത് കുമാർ, രാജസ്ഥാൻ അസോസിയേഷൻ ഭാരവാഹി ഗയാസുദ്ദീൻ അഹമ്മദ്,വൺ ബഹ്റൈൻ കോഡിനേറ്റർ ആന്റണി പൗലോസ്,യു പി പി പ്രതിനിധി അനിൽ കുമാർ യു കെ,കലാപ്രതിഭയും കോൺഗ്രസ് പ്രതിനിധിയുമായ ശിവകുമാർകൊല്ലോറത്ത്,കെഎംസിസി ഭാരവാഹി സലാം മമ്പാട്ടു മൂല,മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് എബി തോമസ്,കുടുംബ സൗഹൃദവേദി പ്രസിഡന്റ് ജേക്കബ് തേക്കിൻതോട്,ഒ ഐ സി സി മലപ്പുറം ജില്ലാ ഭാരവാഹി ബഷീർ തറയിൽ, ഇ വി രാജീവൻ,ബഹ്റൈൻ കേരള സോഷ്യൽ ഫോറം പ്രതിനിധി മുസ്തഫ അസീൽ,യു പി പി പ്രതിനിധി അൻവർ ശൂരനാട്,കായംകുളം അസോസിയേഷൻ ഭാരവാഹി തോമസ് ഫിലിപ്പ്, ഐസിഎഫ് പ്രതിനിധി സി എച്ച് അഷ്‌റഫ്‌ ,മുഹറഖ് മലയാളി സമാജം പ്രസിഡന്റ് ശിഹാബ് കറുകപുത്തൂർ,അൻവർ നിലമ്പൂർ,മലപ്പുറം പ്രവാസി അസോസിയേഷൻ പ്രതിനിധി മൻഷീർ,സാക്കിർ അലി രാജസ്ഥാൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

Story Highlights: Indian Overseas Bahrain condoles the death of Oommen chandy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top