ഉമ്മന്‍ ചാണ്ടിയേക്കാള്‍ തിരക്കാണ് ഇപ്പോള്‍ ചാണ്ടി ഉമ്മനെന്ന് മറിയാമ്മ; ആ ശൂന്യത ഇപ്പോഴും ഭീകരം തന്നെയെന്ന് ഉമ്മന്‍ ചാണ്ടിയുടെ കുടുംബം; കുഞ്ഞൂഞ്ഞിന്റെ കുടുംബത്തിന്റെ ക്രിസ്മസ്
വീണ്ടും ഒരു ക്രിസ്മസ് കൂടി കടന്നുപോകുമ്പോള്‍ പുതുപ്പള്ളി ഏറ്റവുമധികം മിസ്സ് ചെയ്യുന്നത് അവരുടെ പ്രീയപ്പെട്ട കുഞ്ഞൂഞ്ഞിനേയാണ്. ഉമ്മന്‍ ചാണ്ടിയുടെ പകരക്കാരനായി പുതുപ്പള്ളിക്കാര്‍ തെരഞ്ഞെടുത്ത് നിയമസഭയിലെത്തിച്ച ചാണ്ടി ഉമ്മനില്‍ ഉമ്മന്‍ ചാണ്ടിയുടെ കരുതല്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ് നാട്ടുകാര്‍. ഉമ്മന്‍ ചാണ്ടി അവശേഷിപ്പിച്ച വലിയ ശൂന്യത അലട്ടുന്നുണ്ടെങ്കിലും യാഥാര്‍ത്ഥ്യങ്ങളെ ഈ ക്രിസ്മസ് കാലത്ത് ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നുവെന്ന് പറയുകയാണ് ട്വന്റിഫോറിന്റെ പ്രത്യേക ക്രിസ്മസ് പരിപാടിയില്‍ ചാണ്ടി ഉമ്മന്‍. (Chandy Oommen and family Christmas special interview)
ചാണ്ടി ഉമ്മന്‍, മറിയാമ്മ ഉമ്മന്‍, മറിയ ഉമ്മന്‍ എന്നിവര്‍ ട്വന്റിഫോറിന്റെ ക്രിസ്മസ് സ്‌പെഷ്യല് അഭിമുഖത്തിന്റെ ഭാഗമായി. ഉമ്മന്‍ ചാണ്ടിയെ തേടി കാലത്ത് വീട്ടിലെത്തിയിരുന്ന സാധാരണജനങ്ങളെ താന്‍ മിസ് ചെയ്യുന്നുണ്ടെന്ന് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയേക്കാള്‍ തിരക്ക് ചാണ്ടി ഉമ്മനുണ്ടെന്ന് മറിയാമ്മ ഉമ്മന്‍ പറയുന്നു. ഉമ്മന്‍ ചാണ്ടി ഒരു വലിയ ഫിഗര്‍ ആയിരുന്നതിനാല്‍ ചെറിയ പരിപാടികള്‍ക്ക് പലപ്പോഴും പോകാന്‍ സാധിച്ചിരുന്നില്ല. താന്‍ ചെറുതും വലുതുമായ നിരവധി പരിപാടികളില്‍ നിത്യവും പങ്കെടുക്കും. അതാണ് തിരക്കിന്റെ ഒരു കാരണമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി മരിച്ച ശേഷം ആ സ്ഥാനത്ത് ജനങ്ങള്‍ ചാണ്ടിയെ വിശ്വസിക്കുന്നത് കൊണ്ടാണ് ഈ തിരക്കെന്ന് മറിയ ഉമ്മനും പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണാം.:
Story Highlights: Chandy Oommen and family Christmas special interview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here