‘എന്റെ ഹൃദയം വേദനിക്കുന്നു.. മണിപ്പൂര്‍ കൂട്ടബലാത്സംഗം രാജ്യത്തിന്റെ സത്വത്തെ ചോദ്യം ചെയ്യുന്നു; ഇന്ത്യന്‍ താരം ജീക്‌സണ്‍ സിംഗ്
അവസാനിക്കാതെ പ്രശ്ന ബാധിതമായി തന്നെ തുടരുകയാണ് മണിപ്പൂർ.കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവവവും വലിയ വിവാദമായിരുന്നു. ഇന്ത്യയെ ലജ്ജിപ്പിക്കുന്നവിധമുള്ള ഈ പ്രവർത്തി ഒരിക്കലും ഇനിയും അവർത്തിക്കാതിരിക്കേണ്ടതുണ്ട്. ഇത്തരമൊരു നീചമായ സംഭവം നാട്ടിൽ നടന്നപ്പോൾ പോലും പ്രതികരിക്കാൻ കായിക താരങ്ങൾ അതികമൊന്നും മുന്നോട്ട് വന്നിരുന്നില്ല. പക്ഷെ ട്വിറ്ററിലൂടെ മണിപ്പൂർ പ്രശനത്തെ കുറിച്ച് കൃത്യമായി നിലപാട് തുറന്ന് പറയുകയാണ് ഇന്ത്യയുടെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും മധ്യനിര താരമായ ജീക്‌സണ്‍ സിംഗ്. ‘മണിപ്പൂരിലെ പ്രശ്നങ്ങളിൽ എന്റെ ഹൃദയം വേദനിക്കുന്നുണ്ട് . ഇന്ത്യയുടെ സംസ്‌കാരം വേരൂന്നിയിരിക്കുന്നത് സ്നേഹത്തിലും ഐക്യത്തിലും സ്ത്രീകളോടും പരസ്പരം ബഹുമാനത്തിലുമാണ് നമ്മുടെ സത്വത്തെ ചോദ്യം ചെയ്യുന്നതാണ് നമ്മള്‍ കണ്ട ദൃശ്യങ്ങള്‍’.
💔 My heart aches for the recent incidents in Manipur. Our vibrant culture has always been rooted in love, harmony, and respect for women and one another. The violence we've witnessed goes against the very fabric of who we are as a community.
— Jeakson Singh Thounaojam (@JeaksonT) July 20, 2023
നേരത്തെ സാഫ് കിരീടം നേടിയതിന് ശേഷം ഇന്ത്യൻ ടീമിനൊപ്പം ആഘോഷിക്കുമ്പോളും മെയ്തി പതാക പുതച്ചാണ് ജീക്സൺ മണിപ്പൂരിലെ പ്രശ്നങ്ങൾക്കെതിരെ പ്രതികരിച്ചത് .. അതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പക്ഷെ എപ്പോളും തന്റെ നിലപാടുകൾക്കൊപ്പം ഉറച്ച് നിൽക്കുകയാണ്.
Story Highlights: Jeakson singh ‘s reaction in Manipur gang rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here