‘പണിമാത്രം പോരല്ലോ ശമ്പളവും കിട്ടേണ്ടെ’; കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ ഇടപെട്ട് ഹൈക്കോടതി. പണി മാത്രം പോരല്ലോ ജീവനക്കാര്‍ക്ക് ശമ്പളവും കിട്ടേണ്ടെന്ന് ഹൈക്കോടതി ചോദിച്ചു. ശമ്പളവും പെന്‍ഷനും മുടങ്ങിയതിനെതിരേ ജീവനക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.(Kerala High Court on KSRTC salary Issue )
കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ കൂടുതല്‍ വരുമാനം ഉണ്ടാക്കണമെന്ന് പറയുന്ന സര്‍ക്കാര്‍ അത് എങ്ങനെ ഉണ്ടാക്കും എന്നുകൂടി പറയണമെന്ന് ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കൈയില്‍ പണമില്ലെന്നാണ് എംഡി പറയുന്നതെന്നും അത് സത്യമല്ലങ്കില്‍ സര്‍ക്കാര്‍ പറയണമെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു.
കെഎസ്ആര്‍ടിസിയെ രക്ഷക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമെന്ന് ഓര്‍മ്മിപ്പിച്ചായിരുന്നു കോടതിയുടെ പരാമര്‍ശം. കെഎസ്ആര്‍ടിസിയെ നവീകരിക്കാന്‍ ശ്രമമുണ്ടായാല്‍ കോടതി ഒപ്പം നില്‍ക്കുമെന്നും സര്‍ക്കാരാണ് സഹായിക്കേണ്ടതെന്നും കോടതി പറഞ്ഞു.
Story Highlights: Kerala High Court on KSRTC salary Issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here