Advertisement

സൈഡ് നല്‍കിയില്ല; ബംഗളൂരുവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം

July 21, 2023
Google News 1 minute Read
KSRTC swift bus attacked Bengaluru

ബംഗളൂരുവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ ഗുണ്ടാ ആക്രമണം. ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബസിന്റെ മുന്‍വശത്തെ ചില്ല് അടിച്ചുതകര്‍ത്തു. ബംഗളൂരു ഇലക്ട്രിസിറ്റി സിറ്റി ടോള്‍ ബൂത്തിന് സമീപം ഇന്ന് രാത്രി എട്ട് മണിയോടെയാണ് ആക്രമണമുണ്ടായത്.

ബംഗളൂരുവില്‍ നിന്ന് നാഗര്‍കോവില്‍ വഴി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഗജരാജ ബസ്. ബൈക്കിന് ബസ് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് ബൈക്കില്‍ വന്ന രണ്ട് പേരാണ് ആക്രമണം നടത്തിയത്. ബസിന്റെ ചില്ലുകള്‍ക്കും വൈപ്പറിനും കേടുപാടുണ്ടായി. യാത്രക്കാര്‍ക്ക് പോകാനായി മറ്റൊരു ബസ് ഏര്‍പ്പെടുത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

Story Highlights: KSRTC swift bus attacked Bengaluru

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here