Advertisement

പി.വി അൻവറിനെതിരായ അനധികൃത ഭൂമി ഇടപാട് കേസ്; നടപടി വൈകിയതിന് മാപ്പപേക്ഷ നൽകി റവന്യു വകുപ്പ്

July 21, 2023
3 minutes Read
P V Anwars Excess land Revenue board high court

പി.വി അൻവറിനെതിരായ അനധികൃത ഭൂമി ഇടപാട് കേസ്, ഹൈക്കോടതിയിൽ നിരുപാധിക മാപ്പപേക്ഷ നൽകി റവന്യു വകുപ്പ്. ഹൈക്കോടതി ഉത്തരവ് നൽകാൻ വൈകിയതിലാണ് മാപ്പപേക്ഷ നൽകിയത്. നടപടികൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അപേക്ഷയിൽ വ്യക്തമാക്കുന്നു. കണ്ണൂർ സോണൽ താലൂക്ക് ലാൻഡ് ബോർഡ് ചെയർമാനാണ് ഹൈക്കോടതിയിൽ നിലപാട് അറിയിച്ചത്.(P V Anwars Excess land Revenue board high court)

സത്യവാങ്മൂലം രേഖപ്പെടുത്തിയ കോടതി, കേസ് പരിഗണിക്കുന്നത് ഒക്ടോബറിലേക്ക് മാറ്റി. പി വി അൻവർ എംഎൽഎ ക്കെതിരായ മിച്ചഭൂമി കേസിലെ നടപടികൾ പൂർത്തിയാക്കാൻ സർക്കാരിന് ഒക്ടോബർ 18 വരെയാണ് ഹൈക്കോടതി സമയം നൽകിയത്.

Read Also: മണിപ്പൂരില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളുടെ വീടുകളും ആക്രമിക്കപ്പെട്ടു: സി.കെ വിനീത്

നടപടികൾ പൂർത്തിയാക്കിയ ശേഷമുള്ള റിപ്പോർട്ട് കോടതി പിന്നീട് പരിഗണിക്കും. മലപ്പുറം ജില്ലാ വിവരാവകാശ പ്രവർത്തക കൂട്ടായ്മ കോഓർഡിനേറ്റർ കെ വി ഷാജി നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.

മിച്ചഭൂമി കൈവശം വച്ചെന്ന പരാതിയിൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ 2021ലും 2022ലും ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപ്പായിരുന്നില്ല. തുടർന്നാണ് ഹർജിക്കാരൻ കോടതിയലക്ഷ്യ ഹർജിയുമായി എത്തിയത്.

Story Highlights: P V Anwars Excess land Revenue board high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top