‘മണിപ്പൂർ ആക്രമണത്തിൽ നടപടിയെടുക്കാന്‍ വിഡിയോ വൈറലാകേണ്ടി വന്നു’; ഒരു ന്യായീകരണങ്ങള്‍ക്കും അടിസ്ഥാനമില്ല; പ്രിയങ്ക ചോപ്ര
മണിപ്പൂരിൽ ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി നടി പ്രിയങ്ക ചോപ്ര. വിഷയത്തിൽ നടപടിയെടുക്കാൻ വിഡിയോ വൈറലാകേണ്ടി വന്നു. അതും നടപടികൾ എടുക്കാൻ 77 ദിവസം വേണ്ടിവന്നു. ഇതിൽ ഒരു ന്യായീകരണങ്ങള്‍ക്കും അടിസ്ഥാനമില്ലെന്ന് പ്രിയങ്ക ചോപ്ര പ്രതികരിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ പ്രതികരണം അറിയിച്ചത്.(Priyanka Chopra Criticizes the Issue of Manipur)
‘ആക്രമണത്തിൽ നടപടിയെടുക്കാന്‍ 77 ദിവസം വേണ്ടി വന്നു. വീഡിയോ വൈറലാകേണ്ടി വന്നു. ഒരു ന്യായീകരണങ്ങള്‍ക്കും അടിസ്ഥാനമില്ല, സ്ത്രീകളെ കരുവാക്കുന്ന നടപടി അനുവദിക്കാനാകില്ല. നീതിക്കായി കൂട്ടായി ശബ്ദമുയര്‍ത്തണണമെന്നുമാണ് പ്രിയങ്കചോപ്ര പറഞ്ഞത്.
Read Also: മമ്മൂക്കയുടെ പേരിനൊട് ചേർന്ന് എന്റെ പേര് വന്നത് തന്നെ എനിക്ക് ലഭിച്ച അവാര്‍ഡാണ്; കുഞ്ചാക്കോ ബോബന്‍
അതേസമയം, മണിപ്പൂര്‍ വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി അനുപം ഖേറും രംഗത്തെത്തി.”മണിപ്പൂരില്‍ രണ്ട് സ്ത്രീകള്‍ക്കെതിരെ നടത്തിയ പൈശാചികമായ ഈ പ്രവർത്തി ലജ്ജാകരമാണ്. ഞാന്‍ ഭയങ്കര ദേഷ്യത്തിലാണ്. ഈ ഹീനകൃത്യം ചെയ്ത ആളുകളെ കഠിനമായിതന്നെ ശിക്ഷിക്കണമെന്ന് ഞാന്‍ കേന്ദ്ര സര്‍ക്കാരിനോടും സംസ്ഥാന സര്‍ക്കാരിനോടും അഭ്യര്‍ത്ഥിക്കുന്നു. ആലോചിക്കുമ്പോൾ തന്നെ വിറച്ചു പോകുന്ന തരത്തിലുള്ള ശിക്ഷ നല്‍കണം”, എന്നാണ് അനുപം ഖേർ ട്വീറ്റ് ചെയ്തത്.
Story Highlights: Priyanka Chopra Criticizes the Issue of Manipur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here